Celebrity

റിദ്ദി, രവിക, അല്ലെങ്കില്‍ രാമ : ദീപിക- രണ്‍വീര്‍ ദമ്പതികളുടെ ആദ്യ കണ്‍മണിയ്ക്ക് പേര് നിര്‍ദ്ദേശിയ്ക്കാന്‍ മത്സരിച്ച് നെറ്റിസണ്‍സ്

കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. താരദമ്പതികളുടെ പൊന്നോമനയ്ക്ക് പല തരത്തിലുള്ള പേരുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍.

നിരവധി പേരുകളാണ് നെറ്റിസണ്‍സ് നിര്‍ദ്ദേശിയ്ക്കുന്നതെങ്കിലും കൂടുതല്‍ ആരാധകരും നിര്‍ദ്ദേശിയ്ക്കുന്നത് ”രവിക” എന്ന പേരാണ്. താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത ദമ്പതികള്‍ പുറത്ത് വിട്ടതിന് പിന്നാലെ ആരാധകര്‍ പല പേരുകളും നിര്‍ദ്ദേശിയ്ക്കാന്‍ ആരംഭിച്ചിരുന്നു. ”അവര്‍ അവള്‍ക്ക് ‘റിദ്ദീ’ എന്ന് പേരിടണമെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്. അതിന് കാരണവും അദ്ദേഹം കുറിയ്ക്കുന്നു. അതില്‍ ദീപികയുടെയും രണ്‍വീറിന്റെയും ദീ ഉണ്ട്, അത് സിദ്ധിവിനായക് ഗണപതിജിയുമായി ബന്ധപ്പെട്ടതാണെന്നാണ്. മകളുടെ പേര് പത്മാവതി അല്ലെങ്കില്‍ രാമ എന്ന് ഇടാനെന്നാണ് മറ്റൊരാള്‍ പറയുന്നത്. മറ്റൊരു ഉപയോക്താവ് ദമ്പതികള്‍ തങ്ങളുടെ കൊച്ചു രാജകുമാരിക്ക് ‘രവിക’ എന്ന് പേരിടണമെന്നാണ് നിര്‍ദ്ദേശിയ്ക്കുന്നു. എന്തായാലും താരദമ്പതികള്‍ കുഞ്ഞിന് എന്ത് പേരാണ് ഇടുന്നതെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണി സെപ്റ്റംബറില്‍ എത്തുമെന്ന് ആരാധകരെ അറിയിച്ചിരുന്നു. തങ്ങളുടെ ആദ്യ കണ്‍മണി എത്തുന്നതിന് മുന്നോടിയായി ദീപികയും രണ്‍വീറും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു.