Movie News

ഇത് ചുരിദാറോ സാരിയോ ? രേഖയില്‍ നിന്ന് കണ്ണെടുക്കാെത ആരാധകര്‍

സില്‍ക്കില്‍ വെള്ളി നിറത്തിലുള്ള ചുരിദാറിന് മുകളില്‍ സാരി പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വെളുത്ത ദുപ്പട്ടയില്‍ രേഖ സുന്ദരിയായി കാണപ്പെട്ടു. വെള്ളി നിറമുള്ള ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളും പതിവുപോലെ തലയില്‍ മുല്ലപ്പൂവും കൈകളില്‍ സ്വര്‍ണ നിറമുള്ള വളകളും അവര്‍ ധരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷില്‍മീഡിയയില്‍ ആരാധകര്‍ രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്തലുകള്‍ നടത്തുകയാണ്.

പതിവുപോലെ ചുവന്ന ലിപ്‌സ്റ്റിക്കും സിന്ദൂരവും അവര്‍ ധരിച്ചിരുന്നു. രേഖയുടെ വീഡിയോയ്ക്ക് ഇപ്പോള്‍ നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. എല്ലാവരും അവരുടെ സൗന്ദര്യെത്തക്കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ തലമുറയ്ക്ക് ഇവരുമായി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന പല ആരാധകരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞയിടെ ദീപിക പദുക്കോണ്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രേഖയുടെ പ്രഭാവലയം കാന്തികമാണ്, അവള്‍ക്ക് ഒരു നോട്ടം കൊണ്ട് മുഴുവന്‍ പ്രേക്ഷകരെയും അനായാസം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് രേഖ പറഞ്ഞു.