Celebrity

ഇന്ത്യന്‍ പേസര്‍ ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം; നടി പായല്‍ ഘോഷിന്റെ പരസ്യ വിവാഹാഭ്യര്‍ത്ഥന

ഇന്ത്യന്‍ ടീമിന്റെ കുപ്പയിലെ മാണിക്യമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഷമി. അപ്രതീക്ഷിത ഹീറോയായി ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ രണ്ടാംഭാര്യയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയുടെ വിവാഹാഭ്യര്‍ത്ഥന. ഷമിയുടെ ഭാര്യയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ക്രിക്കറ്റ്താരത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും പായല്‍ ഘോഷിനെക്കുറിച്ചുള്ള തെരച്ചില്‍ നെറ്റില്‍ കൂടുതലാകുകയും ചെയ്തു. 1992 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സെന്റ് പോള്‍സ് മിഷന്‍ സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടുകയും സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടുകയും ചെയ്ത ശേഷമാണ് ബോളിവുഡില്‍ നടിയായത്. വര്‍ഷധാരെ, ഊസറവെല്ലി, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ ചിത്രങ്ങളില്‍ പായല്‍ അഭിനയിച്ചു. സിനിമാ അഭിനയം ക്ലച്ച് പിടിക്കാതെ വന്നതോടെ 2020 ഒക്ടോബറില്‍ അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും രാംദാസ് അത്താവാലെയുടെ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. ഇപ്പോള്‍ അത്താവാലെയുടെ പാര്‍ട്ടിയിലെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്.

ടൂര്‍ണമെന്റില്‍ നാലു കളികള്‍ മാത്രം കളിച്ച ഷമി 16 വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളമാരുടെ പട്ടികയിലായിരിക്കുകയാണ്. 2014 ല്‍ ഷഹീന്‍ ജഹാനെ വിവാഹം കഴിച്ച ഷമിയ്ക്കും ഭാര്യയ്ക്കും പിറ്റേവര്‍ഷം ഒരു പെണ്‍കുഞ്ഞും ഉണ്ടായിരുന്നു. അതിന്‌ശേഷം ഇരുവരും പിരിയുകയും ഇപ്പോള്‍ പിണങ്ങിക്കഴിയുകയുമായിരുന്നു. താരത്തിനെതിരേ ഷഹീന്‍ ജഹാന്‍ അവിഹിതം, ഒത്തുകളി, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് ഫയല്‍ ചെയ്തിരുന്നു.