Featured Sports

ആഭ്യന്തരം കളിച്ച് തെളിയിച്ചിട്ടൊന്നും കാര്യമില്ല, ഷമിയെ വീണ്ടും തഴഞ്ഞു, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ പുറത്ത്, ഗില്ലും അയ്യരും മടങ്ങിയെത്തി

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ ശുഭ്‌മന്‍ ഗില്ലും ഉപ നായകന്‍ ശ്രേയസ്‌ അയ്യരും മടങ്ങിയെത്തി. രണ്ടാം വിക്കറ്റ്‌ കീപ്പറായി ഋഷഭ്‌ പന്ത്‌ സ്‌ഥാനം നിലനിര്‍ത്തി. ഇഷാന്‍ കിഷനെയോ ധ്രുവ്‌ ജുറലിനെയോ പന്തിനു പകരം പരിഗണിക്കുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. പേസര്‍ മുഹമ്മദ്‌ സിറാജിനെ തിരിച്ചു വിളിച്ചപ്പോള്‍ മുഹമ്മദ്‌ ഷമിയെ വീണ്ടും തഴഞ്ഞു. മുന്‍ നായകന്‍മാരായ വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ടീമിലുണ്ട്‌. ടീമിലെത്തിയെങ്കിലും കായിക ക്ഷമതാ പരിശോധന കടന്നാലെ ശ്രേയസ്‌ Read More…

Featured Sports

ഷാമി വരുമോ? സഞ്ജുവും പന്തും പുറത്ത്? ഇഷാൻ കിഷന്‍ ഏകദിന ടീമിൽ തിരിച്ചെത്തിയേക്കും, റിപ്പോർട്ട്

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. തിരിച്ചുവരവ് പ്രതീക്ഷയില്‍ ഒരുപിടി താരങ്ങള്‍. ട്വന്റി-20 ലോകകപ്പിനു പിന്നാലെ 2027-ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ഏകദിന ലോകകപ്പും എത്തുന്ന സാഹചര്യത്തില്‍ വെറ്ററന്‍ താരങ്ങളടക്കം നീലപ്പടയില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ബൗളിങ് നിര അഴിച്ചുപണിയുമോയെന്നതിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. ജോലിഭാരം കണക്കിലെടുത്ത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കിവികള്‍ക്കെതിരേ വിശ്രമം അനുവദിച്ചേക്കുമെന്നാണു സൂചന. Read More…

Featured Sports

ഇന്ത്യന്‍ പേസര്‍മാരുടെ നിറംമങ്ങുന്നു, മുഹമ്മദ് ഷാമിക്കായി മുറവിളി

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറംമങ്ങിയതിനുപിന്നാലെ വെറ്ററന്‍ താരം മുഹമ്മദ് ഷാമിക്കായി മുറവിളി. നിലവില്‍ പുരോഗമിക്കുന്ന സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഷാമിക്കായി വാദിക്കുന്നവര്‍ക്കു ബലമേകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍നിന്ന് ഷാമിയെ ഒഴിവാക്കിയത് നീതികേടാണെന്നാണ് വാദം.സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായാണ് ഷമി കളിക്കുന്നത്. ഗ്രൂപ്പ് സിയില്‍ സര്‍വീസസിനെതിരായ മത്സരത്തില്‍ നാലുവിക്കറ്റ് വീഴ്ത്തി ബംഗാളിന്റെ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പഴയ പോരാട്ടവീര്യം ഒട്ടുംചോര്‍ന്നിട്ടില്ലെന്നു Read More…

Sports

‘ഫിറ്റായിരുന്നെങ്കില്‍ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന്‌ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമിയുടെ പ്രതികരണത്തിന്‌ മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്‌ അഗാര്‍ക്കര്‍.ടീമില്‍ നിന്ന്‌ ഒഴിവാക്കിയതിനെ തുടര്‍ന്ന്‌ ഷമി സെലക്‌ടര്‍മാരെ വിമര്‍ശിച്ചിരുന്നു. കായിക ക്ഷമതയുള്ളതിനാലാണു ബംഗാളിനു വേണ്ടി രഞ്‌ജി ട്രോഫിയില്‍ കളിക്കുന്നതെന്നും ഫിറ്റ്‌നസ്‌ സംബന്ധിച്ച കാര്യങ്ങള്‍ സെലക്‌ടര്‍മാരെ അറിയിക്കേണ്ടത്‌ തന്റെ ജോലിയല്ലെന്നും ഷമി തുറന്നടിച്ചിരുന്നു. രഞ്‌ജി ട്രോഫി പോലെ ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ കളിക്കാനാകുമെങ്കില്‍ തനിക്ക്‌ ഏകദിനത്തിലും കളിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു. എന്‍.ഡി.ടി.വി. വേള്‍ഡ്‌ Read More…

Sports

ആര്‍ അശ്വിനെയും ഷമിയെയും ലക്ഷ്യമിട്ട് സിഎസ്‌കെ ; രാജസ്ഥാനും ഗുജറാത്തും കനിഞ്ഞാല്‍ ചെന്നൈയിലെത്തും

ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ ലേലം തുടങ്ങാനിരിക്കെ ടീമുകളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും അനുമാനങ്ങളും ഏറെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വിവരം രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് മടക്കി കൊണ്ടുവന്നേക്കുമെന്നാണ്‌. ഐപിഎല്‍ 2025 സീസിണിലെ ടീമംഗങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരാനിരിക്കുകയാണ്. കഴിഞ്ഞജൂണില്‍ അശ്വിനെ സിഎസ്‌കെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ തന്നെ പലരും ഈ നീക്കം പ്രവചിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. അശ്വിന്‍ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും മികച്ച താരങ്ങളില്‍ ഒരാളാണ്. Read More…

Sports

സാനിയ മിര്‍സ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ടെന്നീസ് താരത്തിന്റെ പിതാവ്

ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയാമിര്‍സയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണാനിടയില്ല. അതുപോലെ തന്നെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റിനെക്കുറിച്ചും ആരാധകര്‍ക്ക് മതിപ്പ് ഏറെയാണ്. അതുകൊണ്ടു തന്നെ വിവാഹമോചിതരായ രണ്ടുപേരും തമ്മില്‍ വിവാഹം കഴിക്കുന്നതിനെ ഇന്ത്യയിലെ കായികപ്രേമികള്‍ എതിര്‍ക്കാന്‍ യാതൊരു ചാന്‍സുമില്ല. അടുത്തിടെ പ്രചരിക്കുന്ന ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നാണ് സാനിയയും മുഹമ്മദ് ഷമിയും തമ്മിലുള്ള വിവാഹം. പാകിസ്താന്‍ ക്രിക്കറ്ററായ ഷൊയബ് മാലിക്കിനെ വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ മാതാപിതാക്കളായ Read More…

Featured Sports

മുഹമ്മദ് ഷമിയുടെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ റെക്കോഡാണോ? കണക്കുകള്‍ പറയുന്നത്

ആദ്യത്തെ നാലു മത്സരങ്ങള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഉജ്വലമായ ബൗളിംഗ് കൊണ്ട് മറുപടി നല്‍കിയയാളാണ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി. താരത്തിന്റെ തകര്‍പ്പന്‍ സ്‌പെല്ലുകള്‍ ഇന്ത്യയെ ലോകകപ്പിലെ ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായി മാറുകയും ചെയ്തു. എന്നാല്‍ ഷമിയുടെ ഏഴു കളിയിലെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ ഒരു റെക്കോഡാണോ? ലോകകപ്പില്‍ 23 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയയുടെ ആദം സാംപയേക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍ നേടിയാണ് ഷമി 2023 ലോകകപ്പ് പൂര്‍ത്തിയാക്കിത്. എന്നാല്‍ ഷമിയുടേത് ലോകകപ്പിലെ Read More…

Sports

ഷമി മാജിക് വീണ്ടും; ഒരു ലോകകപ്പില്‍ മൂന്നാം തവണയും അഞ്ചുവിക്കറ്റ് നേട്ടം, വേഗത്തില്‍ 51 വിക്കറ്റ്, സെമിയില്‍ ഏഴു വിക്കറ്റ്

ലോകകപ്പിന് മുമ്പ് തന്റെ മികവില്‍ സംശയം രേഖപ്പെടുത്തിയവര്‍ക്ക് പ്രകടനം കൊണ്ടു മറുപടി പറയുകയാണ് മുഹമ്മദ് ഷമി. ഒരു ലോകകപ്പില്‍ മൂന്നു തവണ അഞ്ചുവിക്കറ്റ് നേട്ടം നടത്തിയ താരം ഈ ലോകകപ്പില്‍ സെമിയില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ മാച്ച് വിന്നറായി പലതവണ മാറി. ലോകകപ്പുകളില്‍ വേഗത്തില്‍ 51 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ഉള്‍പ്പെടെ ന്യൂസിലന്റിനെതിരേ രണ്ടു തവണയും ശ്രീലങ്കയ്ക്കും എതിരേ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. സെമിയില്‍ ഏഴു വിക്കറ്റുകളാണ് ഷമി Read More…

Sports

22 വിക്കറ്റുകളുമായി മുന്നില്‍ ആദം സാംപ; മികച്ച ബൗളര്‍മാരുടെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

എക്കാലത്തും ഫേവറിറ്റുകളാണെങ്കിലും ഓസീസിന്റെ ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കണ്ടവരൊന്നും കങ്കാരുക്കള്‍ സെമിയില്‍ കടക്കുമെന്ന് കരുതിയിരിക്കാന്‍ തീരെ സാധ്യതയില്ല. എന്നാല്‍ അവസാനത്തെ നാലില്‍ എത്തിയ ടീമുകളില്‍ ഒന്നായി മാറിയതിന് ഓസീസ് ഏറ്റവുംകടപ്പെട്ടിരിക്കുന്നത് ബൗളര്‍ ആദം സാംപയോടാണ്. ഒമ്പത് മത്സരങ്ങളില്‍ ഓസീസിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ താരം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. സെമിയില്‍ എത്തിയ ഒരു ടീമിലെയും കളിക്കാര്‍ താരത്തിന്റെ ഏഴയല്‍പക്കത്തില്ല. ഓവറോള്‍ മികവ് കാട്ടുന്ന ടീം ഇന്ത്യയുടെ പ്രമുഖ ബൗളര്‍ ജസ്പ്രീത് ബുംറ 9 കളികളില്‍ 17 വിക്കറ്റുകളുമായി Read More…