Celebrity

പള്ളിയില്‍ വച്ച് താലി കെട്ടി, സിന്ദൂരം ചാര്‍ത്തി: മകളുടെ മിശ്രവിവാഹത്തെക്കുറിച്ച് രവീണ ടണ്ടൻ

മൂന്നു പതിറ്റാണ്ടു നീണ്ട കരിയറില്‍ നിരവധി ഐതിഹാസിക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് രവീണ ടണ്ടൻ. ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ കൊണ്ടും പലപ്പോഴും രവീണ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ ദത്തുപുത്രിയുടെ മിശ്രവിവാഹത്തെക്കുറിച്ച് മനസുതുറക്കുകയാണ് അവര്‍. 20-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തതോടെ രവീണ പലര്‍ക്കും പ്രചോദനമായിരുന്നു.

അടുത്തിടെ നടന്ന അഭിമുഖത്തില്‍ രവീണ തന്റെ മകള്‍ ഛയയുടെ വിശ്രവിവാഹത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മിശ്രവിവാഹം ശരിയണോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് അല്ല അവസാനം നമ്മള്‍ എല്ലാവരും മനുഷ്യരാണ് എന്ന് അവര്‍ പറയുന്നു. രവീണയുടെ ദത്തുപുത്രി ഛായ ഒരു കത്തോലിക്ക കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. മകളുടേത് മനോഹരമായ ഒരു മിശ്രവിവാഹമായിരുന്നു എന്ന രവീണ പറയുന്നു.

അവള്‍ ഗൗണിനൊപ്പം ചൂഡ ധരിച്ചു. പള്ളിയിലെ പ്രതിജ്ഞയ്ക്ക് ശേഷമാണ് മംഗല്യസൂത്ര കെട്ടിയത്. സിന്ദൂരം പള്ളിയില്‍ വച്ച് ചാര്‍ത്തി. അത് ഒരു മിശ്രവിവാഹത്തിന്റെ മനോഹരമായ മാതൃകയായിരുന്നു എന്ന് രവീണ പറയുന്നു. രവീണയ്ക്ക് പൂജയും ഛായയും എന്ന ദത്തുപുത്രിമാരും മകള്‍ റാഷ, മകന്‍ രണ്‍ബീര്‍ വര്‍ദ്ധന്‍ എന്ന ജീവശസ്ത്രപരമായ മക്കളുമാണ് ഉള്ളത്. ഇവര്‍ എല്ലാവരും പരസ്പരമുള്ള ബന്ധം വളരെ പ്രത്യേകത നിറഞ്ഞതാണെന്ന് രവീണ പറയുന്നു. 1995-ല്‍ 20 വയസുള്ളപ്പോഴാണ് രവീണ പൂജയേയും ഛായയേയും ദത്തെടുക്കുന്നത്. 2004-ല്‍ അവര്‍ സിനിമ വിതരണക്കാരനായ അനില്‍ തദാനിയെ വിവാഹം കഴിച്ചു.