Crime

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി, പുറത്ത് നിന്നും സഹായം കിട്ടി?

ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ രാവിലെ ബാഗലൂരില്‍ എത്തിയെന്നും പോലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് വിവരം. തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തിയാണ് ബാഗലൂര്‍. അവിടെ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയതായിട്ടാണ് വിവരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

മൂന്ന് കാറുകളിലാണ് രാഹുല്‍ ഒളിവില്‍ സഞ്ചരിച്ചത്. പാലക്കാട് നിന്നും നടിയുടെ ചുവന്ന പോളോ കാറില്‍ തമിഴ്നാട് അതിര്‍ത്തിയിലേക്കും അവിടെ നിന്നും മ​റ്റൊരു കാറില്‍ തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലേക്കും അവിടെ നിന്നും വേറൊരു കാറില്‍ കര്‍ണാടകയിലേക്കും കടന്നതായിട്ടാണ് വിവരം. രാഹുലിന്റെ പിന്നാലെ തന്നെ പോലീസും സഞ്ചരിക്കുന്നുണ്ട്. ഉടന്‍ തന്നെ പിടികൂടിയേക്കുമെന്നാണ് വിവരം.

കര്‍ണാടകത്തിലെ രാഹുലിന്റെ ഒളിയിടം കണ്ടെത്തിയതായിട്ടാണ് വിവരം. കോണ്‍ഗ്രസ് നേതൃത്വം തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഒളിവില്‍ പോയത്. നാളെ രാഹുലിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് താരത്തെ കണ്ടെത്തേണ്ട ബാദ്ധ്യത പോലീസിന് വന്ന് ചേര്‍ന്നിരിക്കുന്നത്