ഇന്ത്യാക്കാരിയാണെങ്കിലും ഹോളിവുഡില്‍ നിറയെ അവസരങ്ങളുള്ള നടി പ്രിയങ്കാചോപ്ര തന്റെ പുതിയ ഹോളിവുഡ് സിനിമ പ്രഖ്യാപിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തില്‍, തന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഒരു മുന്‍ കടല്ക്കൊള്ളക്കാരിയുടെകഥ പറയുന്നു ദി ബ്ളഫാണ് താരത്തിന്റെ പുതിയ സിനിമ. കാള്‍ അര്‍ബനാണ് സിനിമയിലെ നായകനെന്നും നടി പറഞ്ഞു. ശനിയാഴ്ച രാവിലെ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ പ്രിയങ്ക സിനിമയുമായി ബന്ധപ്പെട്ട് ഡെഡ്ലൈന് ഡോട്ട് കോം ലേഖനത്തിന്റെ സ്ക്രീന്‍ഷോട്ട് പങ്കിട്ടു.
കടല്‍ക്കൊള്ളക്കാരെക്കുറിച്ചുള്ള മാര്‍ക്ക് ട്വെയ്ന്റെ ഒരു ഉദ്ധരണിയാണ് നടി പോസ്റ്റിന് കുറിപ്പായി ചേര്‍ത്തത്. ”നമ്മള് ജീവിക്കുകയും നല്ലവരായിരിക്കുകയും ചെയ്താല്‍, കടല്‍ക്കൊള്ളക്കാരാകാന്‍ ദൈവം നമ്മെ അനുവദിക്കുമെന്ന് ഞങ്ങള്‍ക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു. -മാര്‍ക്ക് ട്വെയിന്.” ചുവന്ന ഹൃദയത്തോടും കൈകള്‍ മടക്കിയ ഇമോജികളോടും കൂടി അവള് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് പങ്കിട്ടു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് വീണ്ടും പങ്കിട്ടുകൊണ്ട്, പ്രിയങ്കയുടെ ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസ് അവളെ ടാഗ് ചെയ്യുകയും ഫയര്‍ ഇമോജികള്‍ ചേര്‍ക്കുകയും ചെയ്തു.
ഫ്രാങ്ക് ഇ ഫ്ലവേഴ്സ് സംവിധാനം ചെയ്യുന്ന ‘ദി ബ്ലഫ്’ ഒരു എജിബിഒ സ്റ്റുഡിയോയുടെയും ആമസോണ്‍ എംജിഎം സ്റ്റുഡിയോയുടെയും ചിത്രമാണ്. ജോ ബല്ലാരിനിക്കൊപ്പം ദി ബ്ലഫിന്റെ തിരക്കഥയും ഫ്രാങ്ക് എഴുതി. ‘പഴയ ഒരു കരീബിയന്‍ മുന്‍ കടല്‍ക്കൊള്ളക്കാരിയെ ഭൂതകാലത്തിലെ നിഗൂഢമായ പാപങ്ങള്‍ പിടികൂടുന്നു. അതില്‍ നിന്നും അവള്‍ക്ക് കുടുംബത്തെ രക്ഷിക്കണം.’
സിനിമ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യും. ഓസ്ട്രേലിയയില്‍ ഒരു സ്പ്രിംഗ് പ്രൊഡക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിര്‍മ്മാതാക്കളില്‍ പ്രിയങ്കയ്ക്കൊപ്പം എജിബിഒയുടെ ആന്റണി റൂസ്സോ, ജോ റൂസ്സോ, ആഞ്ചല റൂസോ-ഓറ്റ്സ്റ്റോട്ട്, മൈക്കല്‍ ഡിസ്കോ എന്നിവരും ഉള്‍പ്പെടുന്നു. സിനിസ്റ്റാര്‍ പിക്ചേഴ്സിന്റെ സിസെലി സല്‍ദാനയും മരിയല്‍ സല്‍ദാനയും. എജിബിഒയുടെ കാസി വൈറ്റിംഗ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.