പോണ്‍ സിനിമാരംഗത്തെ മുതിര്‍ന്ന നടി ജെസ്സി ജെയ്‌ന്റെ മരണം മയക്കുമരുന്ന് അമിതമായതിനെ തുടര്‍ന്ന്. ഒക്ലഹോമയിലെ കാമുകന്റെ വീട്ടില്‍ 43-കാരിയായ നടിയെയും കാമുകനെയും 2024 ജനുവരി 24-നായിരുന്നു മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഫെന്റനൈലിന്റെയും കൊക്കെയ്‌ന്റെയും അംശമാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഒക്ലഹോമ മെഡിക്കല്‍ എക്സാമിനറാണ് പോസ്്റ്റുമാര്‍ട്ടം നടത്തിയത്. ഇതില്‍ ഫെന്റനൈല്‍, കൊക്കെയ്ന്‍ എന്നിവയുടെ അമിത ഉപയോഗവും അതില്‍ നിന്നുള്ള വിഷാംശം ഉള്ളില്‍ ചെന്നതുമാണ മരണകാരണമെന്ന് കണ്ടെത്തി. മുതിര്‍ന്നവര്‍ക്കുള്ള വിനോദ വ്യവസായത്തിലെ ഏറെ പ്രശസ്തയായ മുഖമാണ് ജെസ്സി ജെയ്ന്‍. സിന്ധ്യ ആന്‍ ഹോവല്‍ എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര്. ജെസ്സി ജെയ്ന്‍ എന്ന പേരില്‍ 100-ലധികം നീലസിനിമകളില്‍ പ്രത്യക്ഷപ്പെടുകയും നിരവധി അവാര്‍ഡുകളും നോമിനേഷനുകളും നേടുകയും ചെയ്തു.
ജെറ്റി ഫൊണ്ടെയ്ന്‍ എന്ന പേരില്‍ 2002-ല്‍ തന്റെ പോണ്‍ ജീവിതം ആരംഭിച്ച നടി ഡിജിറ്റല്‍ പ്ലേഗ്രൗണ്ട് സ്റ്റുഡിയോയുമായി ഒരു എക്‌സ്‌ക്ലൂസീവ് കരാര്‍ ഒപ്പിട്ടു, അവിടെ 2014 വരെ തുടര്‍ന്നു. പിന്നീട് ജൂള്‍സ് ജോര്‍ദാന്‍ വീഡിയോയുമായി ഒപ്പുവെക്കുകയും 2017-ല്‍ വ്യവസായത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബേവാച്ച്: ഹവായിയന്‍ വെഡ്ഡിംഗ്, പൈറേറ്റ്‌സ് ടു: സ്റ്റാഗ്‌നെറ്റിസ് റിവഞ്ച്, സ്റ്റാര്‍സ്‌കി ആന്‍ഡ് ഹച്ച്, ഫാമിലി ബിസിനസ്, എന്‍ട്യൂറേജ്, നൈറ്റ് കോള്‍സ്, ദി ബാഡ് ഗേള്‍സ് ക്ലബ് എന്നിവയുള്‍പ്പെടെ മുഖ്യധാരാ ടിവി ഷോകളിലും സിനിമകളിലും ജെയ്ന്‍ പ്രത്യക്ഷപ്പെട്ടു. സിഎന്‍ബിസി ഡോക്യുമെന്ററി പോണ്‍: ബിസിനസ് ഓഫ് പ്ലഷറിലും അവര്‍ അഭിനയിച്ചു.