ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് നല്ലതാെണന്നു പറയുമെങ്കിലും ചില ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് പരമ്പരാഗതമായുള്ള വിശ്വാസം.. അത്തരത്തിലുള്ള ചില ചെടികള്‍ നോക്കാം.
ബോണ്‍സായി
ബോണ്‍സായി ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് അ്രത നല്ലതല്ലെന്നാണ് വിശ്വാസം. ഈ ചെടികള്‍ വളര്‍ച്ച മുരടിക്കുന്നതിന്റെ പ്രതിനിധിയാണ്. ഇത് നിങ്ങളുടെ സമ്പത്തിലും കരിയറിലും ജീവിതത്തിലും എല്ലാം പ്രതിഫലിക്കുമെന്നാണ് വിശ്വാസം.
ബബുല്‍ പ്ലാന്റ്
ബബുല്‍ പ്ലാന്റുകള്‍ കാണാന്‍ വളരെ മനോഹരമാണ് എങ്കിലും വീട്ടില്‍ വയ്ക്കുന്നത് കഷ്ടകാലം കൊണ്ടുവരുമെന്നാണ് വിശ്വാസം.
കള്ളിമുള്‍ച്ചെടി
ഭംഗികണ്ട് പലരും വീടുകളില്‍ കള്ളിമുള്‍ ചെടികള്‍ വയ്ക്കാറുണ്ട്. എന്നാല്‍ ഇവ കഷ്‌ടകാലവും സമ്പത്തിക പ്രശ്‌നങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ഹൈട്രാഞ്ചിയ
ഹൈട്രാഞ്ചിയ പൂക്കളുടെ മനോഹരിതയില്‍ ആകര്‍ഷിക്കപ്പെടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ വീട്ടില്‍ ഈ ചെടി വയ്ക്കുന്നത് ഏകാന്തതയും കഷ്ട്ടപ്പാടും കൊണ്ടുവരുമെന്നാണ് വിശ്വാസം
വിപ്പിങ് ഫീഗ്
മനോഹരമായ ഇലയോടു കൂടിയ ഈ ചെടി പലരും വീട്ടില്‍ നട്ടുപിടിപ്പിക്കാറുണ്ട്. എന്നാല്‍ ഫാങ്ഷുയി വിശ്വാസപ്രകാരം വിപ്പിങ് പ്ലാന്റ് വീട്ടില്‍ വച്ചുപിടിപ്പിക്കുന്നത് നെഗറ്റീവ് ശക്തികളെ ആകര്‍ഷിക്കാന്‍ കാരണമാകുമെന്ന് പറയുന്നു.
കറ്റാര്‍വാഴ
കറ്റാര്‍വാഴ പലരും ഒരുമെഡിസിനല്‍ പ്ലാന്റായാണ് വളര്‍ത്തുന്നത് എന്നാല്‍ കറ്റാര്‍വാഴ വീട്ടില്‍ വയ്ക്കുന്നത് കഷ്ടകാലം കൊണ്ടുവരുമെന്ന് പറയുന്നു.
കോട്ടണ്‍ പ്ലാന്റ്
കോട്ടണ്‍ പ്ലാന്റുകള്‍ വീട്ടില്‍ നട്ടുപിടിപ്പിക്കുന്നത് നെഗറ്റീവ് ശക്തികളെ ആകര്‍ഷിക്കുമെന്നാണ് വിശ്വാസം.
ഫിലഡാട്രോണ്‍
ഒരുപാട് ആരാധകര്‍ ഉള്ള ഇലച്ചെടിയാണ് ഫിലഡാട്രോണ്‍. എന്നാല്‍ ഇവ വീടിനുള്ളില്‍ നാട്ടുപിടിപ്പിക്കുന്നത് നെഗറ്റീവ് എനര്‍ജിയേ ആകര്‍ഷിക്കുമെന്ന് പറയുന്നു.