ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉറക്കം പിടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇത് തെറ്റായ ശീലമാണ്. കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുറച്ച് നടക്കുന്നത് ദഹനത്തെ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് നടക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കാം…
- പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഡിപ്രഷന്‍, നടുവേദന – പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഡിപ്രഷന്‍, നടുവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും രാത്രിയിലെ നടപ്പു പരിഹാരമാകുന്നുവെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്.
- മനസു ശാന്തമാക്കാന്‍ – മനസു ശാന്തമാക്കാന്‍ സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കാനുളള വഴി കൂടിയാണ് രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പുള്ള നടപ്പ്. നല്ല ശുദ്ധവായു ശ്വസിച്ച് പ്രകൃതിയെ ആസ്വദിച്ച് നടക്കുന്നത് തലച്ചോറിനും നാഡികള്‍ക്കുമെല്ലാം നല്ലതാണ്. നല്ല ഉറക്കത്തിനും ഇത് ഏറെ സഹായിക്കുന്നു.
- കൊളസ്‌ട്രോള്‍ – രാത്രി കിടക്കും മുന്‍പ് നടക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനവിനും ഇതു സഹായിക്കും. രാത്രിയിലെ നടപ്പാണ്, പ്രത്യേകിച്ചും അത്താഴ ശേഷമുള്ള നടപ്പാണ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നത്. രാത്രിയില്‍ പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങളും മധുരവുമെല്ലാം കഴിച്ചാല്‍ പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ വര്‍ദ്ധനവുണ്ടാകും. ഇതിനു പരിഹാരമാണ് രാത്രിയിലെ നടപ്പ്.
- ദഹന പ്രക്രിയ – ദഹന പ്രക്രിയ ശക്തിപ്പെടുന്നുവെന്നത് ഇതിന്റെ ഒരു പ്രധാന ഗുണമാണ്. കാരണം സന്ധ്യക്കു ശേഷം നമ്മുടെ ദഹന പ്രക്രിയകള്‍ പതുക്കെയാകും. ഇതിനായാലാണ് അര വയര്‍ അത്താഴം എന്നും പറയുന്നത്. നടക്കുന്നത് ദഹന പ്രക്രിയ ശക്തിപ്പെടുത്തും. ഇത് അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.
- മലബന്ധം – തലേന്നു ദഹനം നല്ലതു പോലെ നടന്നാല്‍ പിറ്റേന്നു രാവിലെ നല്ല ശോധന ലഭിയ്ക്കുകയും ചെയ്യും. ഇതിനു സഹായിക്കുന്ന ഒന്നാണ് രാത്രിയിലുള്ള നടപ്പ്. പ്രത്യേകിച്ചും അത്താഴം 8നു കഴിച്ച് അല്‍പനേരം നടന്ന് രണ്ടു മണിക്കൂര്‍ ശേഷം മാത്രം ഉറങ്ങുക. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്.
- ശരീരഭാരം – ശരീരഭാരം കുറയ്ക്കാനുളള ഏറ്റവും നല്ലൊരു വഴിയാണ് അത്താഴ ശേഷം ഉള്ള നടപ്പ്. ഇത് ഊര്‍ജം നല്‍കുന്നു. ഈ ഊര്‍ജം ശരീരത്തിന്റെ മെറ്റബോളിസം അതായത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് പെട്ടെന്നു തന്നെ കത്തിച്ചു കളയാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ കിടക്കുവാന്‍ പോകുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നടപ്പെന്ന് സയന്‍സ് വിശദീകരിയ്ക്കുന്നു. തടിയും ഒപ്പം വയറുമെല്ലാം കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.