Health

കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലെ കുഴിനഖം. അസഹ്യമായ വേദനയാണ് ഇതിന് പ്രധാനമായും ഉള്ളത്. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പര്‍ക്കം തുടങ്ങിയ നിരവധി കാരണങ്ങളാലൊക്കെ കാലില്‍ കുഴിനഖം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വേദന അമിതമാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളെ കുറിച്ച് അറിയാം….

* മാസത്തില്‍ ഒരു തവണയെങ്കിലും നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.

* മഞ്ഞളും കറ്റാര്‍ വാഴയുടെ നീരും ചേര്‍ത്ത് കുഴിനഖത്തില്‍ വച്ച് കെട്ടുക. ഒരു പരിധി വരെ തടയാന്‍ കഴിയും.

* പച്ചമഞ്ഞള്‍, വേപ്പെണ്ണ ചേര്‍ത്ത് മിശ്രിതമായി കാലിലിട്ടാല്‍ കുഴിനഖം മാറും.

* നാരങ്ങാനീരും വൈറ്റ് വിനഗറും ചേര്‍ത്ത് നഖത്തില്‍ പുരട്ടിയാല്‍ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.

* നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാന്‍ അനുവദിക്കാതെ ഒരേ നിരപ്പില്‍ വെട്ടി നിര്‍ത്തിയാല്‍ കുഴി നഖം തടയാം.

* ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകള്‍ അതില്‍ ഇറക്കി വച്ചാല്‍ നഖത്തിന്റെ അതിയായ വേദന കുറയും.

* തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാന്‍ സഹായിക്കും.