Celebrity Featured

ഖുശ്ബു, സ്മൃതി ഇറാനി പട്ടികയിലേക്ക് പരിണീതി ചോപ്രയും? രാഷ്ട്രീയപ്രവേശത്തെപ്പറ്റി നടി

ബോളിവുഡും ഇന്ത്യന്‍ രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധമുണ്ട്. ഖുശ്ബു, സ്മൃതി ഇറാനി തുടങ്ങി സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ അനേകം നടിമാരുണ്ട്. സിനിമാക്കാരായി മാറിയ രാഷ്ട്രീയക്കാരുമുണ്ട്. ഈ പട്ടികയിലേക്ക് ഇനി എത്താന്‍ പോകുന്നത് പരിണീതി ചോപ്രയാണോ?

ആംആദ്മി പാര്‍ട്ടി നേതാവായ രാഘവ് ഛദ്ദയെ വിവാഹം കഴിച്ചതിന് പിന്നാലെ പരിണീതിയും ഭര്‍ത്താവിനെപോലെ രാഷ്ട്രീയത്തില്‍ എത്തിയേക്കും എന്നൊരു ശ്രുതിയുണ്ട്. ഇംതിയാസ് അലിയുടെ ‘ചംകില’ എന്ന തന്റെ അടുത്ത റിലീസിനായി തയ്യാറെടുക്കുന്ന പരിനീതി ചോപ്രയോട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അടുത്തിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. മറുപടിയായി നടി തന്റെ ‘വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം’ നടി വെളിപ്പെടുത്തി.

”ഞാന്‍ നടിയും അയാള്‍ രാഷ്ട്രീയക്കാരനുമാണ്. അദ്ദേഹത്തിന് ബോളിവുഡിനെക്കുറിച്ച് ഒന്നുമറിയില്ല. എനിക്ക് രാഷ്ട്രീയത്തെക്കുറിച്ചും ഒന്നുമറിയില്ല. അതുകൊണ്ടു തന്നെ രണ്ടു മേഖലകളില്‍ നിന്നും വരുന്നവര്‍ എന്ന നിലയില്‍ ശരിയായ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലിയുടെ തിരക്കി ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തില്ല എന്ന് അഭിമാനത്തോടെ സംസാരിക്കുന്നവരെ ഇന്ത്യയില്‍ കാണാറുണ്ട്. അവര്‍ അത് ബഹുമാനത്തിന്റെ ബാഡ്ജ് പോലെ ധരിക്കുന്നു, പക്ഷേ വ്യക്തിപരമായി ഞാന്‍ ശരിക്കും കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നു. പക്ഷേ എന്റെ സുഹൃത്തുക്കളെ കാണാനും അവധി ദിവസങ്ങളില്‍ പോകാനും ഞാന്‍ ഇഷ്ടപ്പെടുന്നു.

എനിക്ക് 85-ഓ 90-ഓ വയസ്സാകുമ്പോള്‍, ഞാന്‍ തിരിഞ്ഞുനോക്കണം, എന്റെ ജീവിതം അത് ചെയ്യേണ്ട രീതിയില്‍ ജീവിച്ചുവെന്ന് എനിക്ക് തോന്നണം.” നടി പറഞ്ഞു. പഞ്ചാബി ഗായകന്‍ അമര്‍ സിംഗ് ചംകിലയുടെയും ഭാര്യ അമര്‍ജോത് ചാംകിലയുടെയും ജീവിതം ചിത്രീകരിക്കുന്ന ഒരു ജീവചരിത്രമാണ് പരിനീതിയുടെ വരാനിരിക്കുന്ന ചിത്രം ‘ചംകില’. കഴിഞ്ഞ സ്‌പെതംബറിലായിരുന്നു പരിണീതി രാഘവ് ഛദ്ദ വിവാഹം നടന്നത്. ഇപ്പോള്‍ ഇരുവരും മധുവിധുവിലൂടെ കടന്നുപോകുന്ന തിരക്കിലാണ്.