Featured Oddly News

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞു ; മകനെ ടെര്‍മിനലില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ സ്വന്തം രാജ്യത്തേക്ക് വിമാനം കയറി…!

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മകനെ മറ്റൊരുരാജ്യത്തെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ വിമാനത്തില്‍ കയറി നാട്ടില്‍പോയി. ഇംഗ്‌ളീഷുകാരായ ദമ്പതികളാണ് മകനെ സ്‌പെയിനിലെ ബാഴ്‌സിലോണയിലെ എല്‍ പ്രാട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ ഉപേക്ഷിച്ച് കിട്ടിയ വിമാനത്തില്‍ തന്നെ കടന്നുകളഞ്ഞത്. പോലീസ് വിളിച്ചപ്പോള്‍ മകനെ കൂട്ടാന്‍ ഒരു ബന്ധുവിനെ അയയ്ക്കാമെന്നാണ് അമ്മയെ വിളിച്ചപ്പോള്‍ സ്പാനിഷ് പോലീസിന് കിട്ടിയ മറുപടി.

10 വയസ്സുകാരന്‍ പയ്യന്റെ എയര്‍പോര്‍ട്ട് സ്റ്റാഫ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ മൂന്നലക്ഷം വ്യൂവേഴ്‌സ് ആയിക്കഴിഞ്ഞു. കൂടുതല്‍ പ്രതികരണവും മാതാപിതാക്കളെ ആക്ഷേപിക്കുന്ന നിലയിലാണ്. വിമാനം നഷ്ടമാകാതിരിക്കാനാണ് തങ്ങള്‍ അങ്ങിനെ ചെയ്തതെന്നും മകനെ കൊണ്ടുപോകാന്‍ ബന്ധുവിനെ അയയ്ക്കുമെന്നുമാണ് മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മറുപടി. കുട്ടി ടെര്‍മിനലില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട വിമാനത്താവള ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചത്.

വിമാനം പുറപ്പെട്ട ശേഷം കുട്ടി തനിയെ ഇരിക്കുന്നത് കണ്ട് കുട്ടിയെ ആര്‍ക്കെങ്കിലും നഷ്ടമായോ എന്ന് ഉദ്യോഗസ്ഥര്‍ വിളിച്ചു ചോദിച്ചെങ്കിലും ആരും മറുപടി പറഞ്ഞിരുന്നില്ല. മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ഇവരെ അറസ്റ്റ് ചെയ്യുമോ എന്ന് വ്യക്തമല്ല. അതേസമയം പയ്യന്റെ വീഡിയോ പങ്കുവെച്ച ശേഷം വലിയ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ‘ഞാനൊരു എയര്‍ ട്രാഫിക് കണ്‍ട്രോളറാണ്, ഒരു കണ്‍ട്രോളര്‍ എന്ന നിലയില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഇത് തികച്ചും അയഥാര്‍ത്ഥമാണ്.’ ഒരു ട്രാഫിക് കണ്‍ട്രോളര്‍ പറഞ്ഞു. ”ഡോക്യുമെന്റേഷന്‍ പ്രശ്നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് അവരുടെ പത്ത് വയസ്സുള്ള മകനെ ടെര്‍മിനലില്‍ എങ്ങനെ ഉപേക്ഷിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു.” അയാള്‍ വ്യക്തമാക്കി.