‘സര്‍പ്പട്ടൈ പരമ്പര’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്ത് ഇപ്പോള്‍ തന്റെ അടുത്ത സംവിധാനം ചെയ്യുന്ന ‘തങ്കാലന്‍’ റിലീസിനായി കാത്തിരിക്കുകയാണ്. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം റിലീസിംഗ് നീണ്ടു നീണ്ടു പോകുകയാണ്. അതിനിടയില്‍ പാ രഞ്ജിത്ത് അടുത്തതായി ഒരു രാഷ്ട്രീയചിത്രം ചെയ്യാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം.
വമ്പന്‍ ബജറ്റില്‍ ഒരു വമ്പന്‍ രാഷ്ട്രീയ നാടകമാണ് രഞ്ജിത്ത് ചിത്രീകരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഈ ചിത്രവുമായി ബന്ധപ്പെട്ട വലിയ വെളിപ്പെടുത്തലുകള്‍ സംവിധായകന്‍ ഉടന്‍ പ്രഖ്യാപിക്കും.
‘തങ്കലന്‍’ ഒരു ആനുകാലിക ആക്ഷന്‍ നാടകമാണ്, ഇത് കോലാര്‍ സ്വര്‍ണ്ണ ഖനികളെക്കുറിച്ചും ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ അവ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നതിനെക്കുറിച്ചും ആണ് സിനിമ പറയുന്നത്. വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, പശുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശാണ്.
സിനിമ ജനുവരി 26 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറ്റിവച്ചിരിക്കുകയാണ്, 2024 ഏപ്രിലില്‍ നടക്കുന്ന പൊതു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പറയപ്പെടുന്നു. ചിത്രം ജനുവരിയില്‍ നിന്ന് ഏപ്രിലിലേക്ക് മാറ്റിവെച്ചിരുന്നുവെങ്കിലും നിരവധി രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ ചിത്രം വീണ്ടും നീട്ടിയിരിക്കുകയാണ്.