Sports

വിരാട്‌കോഹ്ലി പുറത്തായത് യഥാര്‍ത്ഥത്തില്‍ നോബോള്‍ ആയിരുന്നോ? ഹോക്ക്-ഐ പറയുന്ന കാരണം ഇതാണ്

ലോകക്രിക്കറ്റിലെ ഏറ്റവും പ്രൊഫഷണല്‍സ് കളിക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ തര്‍ക്കങ്ങളും വഴക്കുകളും സാധാരണമാണ്. ഏറ്റവുമൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരുവും തമ്മിലുളള മത്സരമാണ് വിവാദമായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഫുള്‍ ടോസ് വിരാട് കോഹ്ലിയുടെ പുറത്താകലിന് കാരണമായത് ഐപിഎല്‍ 2024-ല്‍ പുതിയ കൊടുങ്കാറ്റ് സൃഷ്ടിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്റ്റാര്‍ ബാറ്റര്‍ അരക്കെട്ട് ഉയരത്തില്‍ ഫുള്‍ ടോസ് ആയി വന്ന പന്തിലായിരുന്നു പുറത്തായത്. പന്ത് നോബോള്‍ ആണെന്ന വിരാട് കോഹ്ലി അപ്പീല്‍ നടത്തിയെങ്കിലും പന്ത് നിയമാനുസൃതമായ ഡെലിവറിയാണെന്ന് പ്രഖ്യാപിച്ചതോടെ വലിയ വിവാദത്തിന് തുടക്കമിട്ടു.

കോഹ്ലി അമ്പയറുമായി തര്‍ക്കിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും ഫലത്തില്‍ മാറ്റം വരുത്തിയില്ല. ഒടുവില്‍ ഇന്ത്യയുടെ മുന്‍ നായകന് അതൃപ്തിയുമായി പിന്നോട്ട് പോകേണ്ടിവന്നു. അതേസമയം ഹോക്ക്-ഐ സാങ്കേതികവിദ്യ പുറത്താക്കലിനെക്കുറിച്ച് ചില ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. പന്ത് നേരിടുമ്പോള്‍ കോഹ്ലി ക്രീസിന് പുറത്തായിരുന്നു നിന്നത്. ആ ഘട്ടത്തില്‍, പന്ത് അരക്കെട്ടിന് മുകളിലായിരുന്നുവെങ്കിലും, കോഹ്ലി ക്രീസിലായിരുന്നെങ്കില്‍ പന്ത് താരത്തിന്റെ അരക്കെട്ടിന് മുകളില്‍ ഉയരില്ലായിരുന്നുവെന്ന് ഹോക്ക്-ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പന്തിന്റെ പാത സൂചിപ്പിക്കുന്നു. ‘ഔദ്യോഗിക റൂള്‍ ബുക്ക് പ്രകാരം വിരാട് തീര്‍ച്ചയായും പുറത്തായിരുന്നു.

ഒരു ഡെലിവറി നോ ബോളായി കണക്കാക്കണമെങ്കില്‍, സ്റ്റെപ്പിംഗ് ക്രീസ് കടക്കുമ്പോള്‍ പന്ത് അരക്കെട്ടിന്റെ ഉയരത്തിലായിരിക്കണം എന്ന് നിയമം പറയുന്നു,’ അത് എക്സില്‍ പോസ്റ്റ് ചെയ്തു. ‘കോഹ്ലിയുടെ അവസ്ഥയില്‍ , പന്ത് നേരിടുമ്പോള്‍ അരക്കെട്ട് ഉയരത്തില്‍ ആയിരുന്നപ്പോള്‍, അത് സ്റ്റെപ്പിംഗ് ക്രീസ് കടക്കുമ്പോള്‍, അത് അരക്കെട്ടിന്റെ ഉയരത്തിന് താഴെയായിരുന്നു. അതാണ് അമ്പയര്‍ ഇത് ലീഗല്‍ ഡെലിവറിയായി കണക്കാക്കുന്നതിന് കാരണമായത്. ആറ് പന്തില്‍ 18 റണ്‍സിലേക്ക് നീങ്ങിയ കോഹ്ലി നന്നായി തുടങ്ങിയിരുന്നു, രണ്ട് ഓവറില്‍ ആര്‍സിബി 27 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ ഉണ്ടായ കോഹ്ലിയുടെ പുറത്താകല്‍ ടീമിനെ ഒന്നടങ്കം നിരാശപ്പെടുത്തി.

ഹര്‍ഷിത് റാണയായിരുന്നു ബൗളര്‍. താരത്തിന്റെ ഫുള്‍ ടോസ് കോഹ്ലി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ റാണയുടെ കയ്യില്‍ തന്നെ താരം കുടുങ്ങുകയായിരുന്നു. ”ഹായ് ഗയ്‌സ്, റിവ്യൂ പൂര്‍ത്തിയായി. ഞങ്ങള്‍ പാദങ്ങള്‍ പരിശോധിച്ചു, ഇതൊരു ഫെയര്‍ ഡെലിവറി ആയിരുന്നു. കൂടാതെ ഇത് ഉയരത്തിലും ന്യായമായ ഡെലിവറി. അതിനാല്‍, ബാറ്റ്‌സ്മാന്‍ പുറത്തായി.” ടിവി അമ്പയര്‍ മൈക്കല്‍ ഗോഫ് പറഞ്ഞു. കോഹ്ലി വലിയ നിരാശയോടെ മടങ്ങുകയും ചെയ്തു