Movie News

മുസ്‌ളീം സമുദായത്തെ ആക്ഷേപി ച്ചെന്ന് ആരോപണം; വിജയ് യുടെ ചെന്നൈയിലെ ഇഫ്ത്താര്‍ പരിപാടിക്ക് ആക്ഷേപം

ഇഫ്താര്‍ പരിപാടിക്കിടെ മുസ്ലീം സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് തമിഴ്‌സൂപ്പര്‍താരം വിജയ്‌ക്കെതിരേ ചെന്നൈയില്‍ കേസ്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസ് പരാതി നല്‍കി.

വിജയിന്റെ ഇഫ്താര്‍ പരിപാടി മുസ്ലീം സമുദായത്തെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഗൗസ് ആരോപിച്ചു. റമദാന്‍ വ്രതാനുഷ്ഠാനവുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തവരേയും ”മദ്യപാനികളും റൗഡികളും” ഉള്‍പ്പെടെയുള്ള വ്യക്തികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കലാണെന്നാണ് ആക്ഷേപം.

”വിജയ്യുടെ തമിഴഗ വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച ഇഫ്താര്‍ പരിപാടിയില്‍ നോമ്പിന്റെയും ഇഫ്താറിന്റെയും മതപരമായ പ്രാധാന്യത്തെക്കുറിച്ച് ധാരണയില്ലാത്ത ആളുകളാണ് പങ്കെടുത്തത്. അവരുടെ പങ്കാളിത്തം മുസ്ലിംകളോട് അനാദരവും കുറ്റകരവുമായിരുന്നു,” ഘൗസ് പറഞ്ഞു. പരിപാടിക്ക് ശരിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വിജയ് പരാജയപ്പെട്ടു, ഇത് പങ്കെടുത്തവര്‍ക്ക് അരാജകത്വത്തിനും അസ്വസ്ഥതയ്ക്കും ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

വിക്രവണ്ടിയില്‍ വിജയ്യുടെ ആദ്യ രാഷ്ട്രീയ റാലിക്കെതിരേയും ഗൗസ്് ആരോപണം ഉന്നയിച്ചു. മോശം ആസൂത്രണം മൂലം പങ്കെടുത്ത പലര്‍ക്കും കുടിവെള്ളം കിട്ടാതെ വന്നെന്നും ചിലര്‍ നിര്‍ജ്ജലീകരണം മൂലം തളര്‍ന്നു പോയെന്നും ആരോപിച്ചു. വിജയ് യുടെ പെരുമാറ്റത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഇഫ്താര്‍ പരിപാടിയിലെ കെടുകാര്യസ്ഥതയില്‍ നടന്‍ പശ്ചാത്താപിച്ചില്ല എന്നും മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതിലുള്ള വിജയിന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം ചോദ്യം ചെയ്തു.

പരിപാടിയില്‍ പങ്കെടുത്തവരെ വിജയ് യുടെ വിദേശ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്‌തെന്നും ആരോപണം ഉയര്‍ന്നു. റപരിപാടിയില്‍ ആളുകളെ കന്നുകാലികളെപ്പോലെയാണ് പരിഗണിച്ചതെന്നാണ് ആക്ഷേപം. ”വിജയുടെ വിദേശ അംഗരക്ഷകര്‍ ജനക്കൂട്ടത്തെ മനുഷ്യത്വരഹിതമായ രീതിയില്‍ കൈകാര്യം ചെയ്തു, മനുഷ്യന്റെ അന്തസ്സിനോടുള്ള അടിസ്ഥാനപരമായ ബഹുമാനക്കുറവ് കാണിക്കുന്നു. അത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാവില്ല, ഇത് വീണ്ടും സംഭവിക്കുന്നത് തടയാന്‍ നടപടിയെടുക്കണം.” ഘൗസ് പറഞ്ഞു. നടനും രാഷ്ട്രീയക്കാരനുമായ നടന്റെ പ്രവൃത്തി മുസ്ലീം സമുദായത്തിന് ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് വാദിച്ച് അദ്ദേഹത്തിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ആവശ്യപ്പെട്ടു.

പരാതി പബ്ലിസിറ്റിക്ക് വേണ്ടിയല്ല നല്‍കുന്നതെന്നും സംഭവങ്ങള്‍ ആവര്‍ത്തിക്കാതി രിക്കാനാണ് ഇത് ചെയ്യുന്നതെന്നും പറഞ്ഞു. മുസ്ലീം സമുദായത്തെ അപമാനിച്ചതിന് വിജയ് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഗൗസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *