Crime

ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം; ഖുർആൻ കത്തിച്ച് റിപ്പബ്ലിക്കൻ വനിത നേതാവിന്റെ വിദ്വേഷ പരാമർശം

വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ടെക്സസിലെ റിപ്ലബ്ലിക്കൻ വനിതാ നേതാവും സ്ഥാനാർഥിയുമായ വാലന്‍റിന ഗോമസ്. ടെക്സസിലെ 31ാംമത് കോൺഗ്രഷനൽ ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ഖുർആൻ കത്തിച്ച വാലന്‍റിന ഗോമസ്. വീഡിയോ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ടെക്സസിൽ ഇസ്ലാമിനെ ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മുസ്ലിംകൾ സ്റ്റേറ്റ് വിട്ടുപോകണമെന്നും വീഡിയോയില്‍ അവർ ഭീഷണി മുഴക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിലാണ് വാലന്‍റീനയുടെ വിദ്വേഷ പരാമർശങ്ങളുള്ളത്. മുസ്ലിം സമുദായം ക്രിസ്ത്യൻ രാജ്യങ്ങൾക്ക് വലിയ ഭീഷണിയാകുകയാണെന്നും Read More…

Oddly News

ഹൂതി ആശയവിനിമയങ്ങള്‍ മനസിലാക്കണം; സൈനികര്‍ക്ക് അറബി പഠനം നിര്‍ബന്ധമാക്കി ഇസ്രയേല്‍

സൈനികര്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നിര്‍ബന്ധമാക്കി ഇസ്രയേല്‍ പ്രതിരോധസേന. 2023 ഒക്‌ടോബര്‍ 7 നുണ്ടായ ഹമാസ് ആക്രമണത്തിനു കാരണം ഇന്റലിജന്‍സ് പരാജയമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു തീരുമാനമെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലന ശേഷി ശക്തിപ്പെടുത്തുകയാണു പരിശീലനത്തിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം അവസാനത്തോടെ, ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇസ്ലാമിക പഠനങ്ങളില്‍ പരിശീലനം നല്‍കും. 50 ശതമാനം പേര്‍ക്ക് അറബി ഭാഷാ പരിശീലനവും. മിലിട്ടറി ഇന്റലിജന്‍സ് Read More…

Movie News

മുസ്‌ളീം സമുദായത്തെ ആക്ഷേപി ച്ചെന്ന് ആരോപണം; വിജയ് യുടെ ചെന്നൈയിലെ ഇഫ്ത്താര്‍ പരിപാടിക്ക് ആക്ഷേപം

ഇഫ്താര്‍ പരിപാടിക്കിടെ മുസ്ലീം സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് തമിഴ്‌സൂപ്പര്‍താരം വിജയ്‌ക്കെതിരേ ചെന്നൈയില്‍ കേസ്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസ് പരാതി നല്‍കി. വിജയിന്റെ ഇഫ്താര്‍ പരിപാടി മുസ്ലീം സമുദായത്തെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഗൗസ് ആരോപിച്ചു. റമദാന്‍ വ്രതാനുഷ്ഠാനവുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തവരേയും ”മദ്യപാനികളും റൗഡികളും” ഉള്‍പ്പെടെയുള്ള വ്യക്തികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഇഫ്താറിന്റെ പവിത്രതയെ Read More…