Good News

സ്‌കൂള്‍ഫീസടയ്ക്കാന്‍ മാര്‍ഗ്ഗമില്ല, ഉച്ചഭക്ഷണം പാര്‍ലേ ബിസ്‌ക്കറ്റ് ; ഇപ്പോള്‍ ബോളിവുഡില്‍ കോടികള്‍ വാങ്ങുന്ന താരം

നിങ്ങള്‍ ഒരു കാര്യം നേടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി കഠിനമായി പ്രയത്‌നിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി സാഹചര്യങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കുവേണ്ടി ഗൂഡാലോചന നടത്തുമെന്നാണ്. അഭിനേതാവാകാനുള്ള സ്വപ്നങ്ങളുമായി മുംബൈയില്‍ ദിവസംതോറും എത്തുന്നത് അനേകരാണ്. നിലവില്‍ ബോളിവുഡിന്റെ അമരത്ത് വിരാജിക്കുന്ന പലരും ഉന്നതിയിലെത്താന്‍ നിരവധി പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്.

ഒരു കാലത്ത് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടുകയും ഉച്ചഭക്ഷണത്തിന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുകയും ചെയ്തയാള്‍ ഇപ്പോള്‍ താരമായ ശേഷം മുംബൈയില്‍ വെച്ചിരിക്കുന്നത് 44 കോടിയുടെ വീടാണ്. ഉച്ചഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ബിസ്‌ക്കറ്റും ഫ്രൂട്ടിയും മാത്രം കഴിച്ചു ജീവിച്ച രാജ്കുമാര്‍ റാവു രാം ഗോപാല്‍ വര്‍മ്മയുടെ റാണില്‍ ചെറിയ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ചു, രാജ്കുമാര്‍ റാവു ദിബാകര്‍ ബാനര്‍ജിയുടെ ലവ് സെക്സ് ഔര്‍ ധോഖ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്, പിന്നീട് തിരിഞ്ഞുനോക്കിയില്ല. തലാഷ്: ദി ആന്‍സര്‍ ലൈസ് വിത്ത്, സ്ട്രീ, ക്വീന്‍, ഷാഹിദ് എന്നിവയും മറ്റും പോലെ നിരവധി ഹിറ്റുകള്‍ അദ്ദേഹം നല്‍കി.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നടനാകാന്‍ തന്റെ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് താരം വെളിപ്പെടുത്തി, ”ഞാന്‍ വളരെ സാമ്പത്തീകമായി ബുദ്ധിമുട്ടിയിരുന്ന ഒരു മധ്യവര്‍ഗ പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത് സ്‌കൂളില്‍ ഫീസടക്കാന്‍ മാര്‍ഗ്ഗമില്ലാത്ത പണമില്ലാത്ത ഒരു സമയമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തേക്ക് എന്റെ സ്‌കൂള്‍ ഫീസ് അടച്ചത് എന്റെ അധ്യാപകരായിരുന്നു. പിന്നീട് മുംബൈയില്‍ വന്നപ്പോള്‍, ബാങ്ക് അക്കൗണ്ടില്‍ 18 രൂപ മാത്രമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. നഗരത്തില്‍ വരുമ്പോള്‍ ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

അധികപ്പറ്റായി വിലയിരുത്തിയതിനാല്‍ എന്റെ ഷെയറിന്റെ 7000 രൂപ ഞാന്‍ നല്‍കേണ്ടിയിരുന്നു. എനിക്ക് അതിജീവിക്കാന്‍ ഓരോ മാസവും ഏകദേശം 15,000-20000 ആവശ്യമായിരുന്നു. അപ്പോഴാണ് എന്റെ അക്കൗണ്ടില്‍ വെറും 18 രൂപ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന അറിയിപ്പ് ബാങ്കില്‍ നിന്നും കിട്ടിയത്. ഈ സമയത്ത് ഉച്ചഭക്ഷണം പാര്‍ലെ-ജിയും ഫ്രൂട്ടിയുമായിരുന്നു. ഗുഡ്ഗാവിലെ ഒരു കൂട്ടുകുടുംബത്തിലാണ് വളര്‍ന്നത്, കുട്ടിക്കാലത്ത് സിനിമയുമായി പ്രണയത്തിലായി,

ഞാന്‍ തിയേറ്റര്‍ ചെയ്യുമ്പോള്‍ ഡല്‍ഹിയിലേക്ക് 70 കിലോമീറ്റര്‍ മുകളിലേക്കും താഴേക്കും സൈക്കിള്‍ ചവിട്ടുമായിരുന്നു. ഇപ്പോള്‍ സിനിമയിലെ എ-ലിസ്റ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന അദ്ദേഹം ഇപ്പോള്‍ ഒരു സിനിമയ്ക്ക് 6 കോടി രൂപ ഈടാക്കുന്ന അദ്ദേഹം 44 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട്ടിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴ്‌നടി ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കുന്ന ശ്രീകാന്തിന്റെ ജീവചരിത്ര നാടകത്തിലാണ് രാജ്കുമാര്‍ റാവു ഇപ്പോള്‍ കാണുന്നത്. പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണവുമായി മുന്നേറുന്ന ചിത്രം നിരൂപകരില്‍ നിന്നും പ്രശംസ നേടുകയും ചെയ്തു. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹിയിലാണ് നടന്‍ അടുത്തതായി അഭിനയിക്കുന്നത്. ജാന്‍വി കപൂറാണ് നായിക.