ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും.
ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
നൈന എന്ന 20കാരിയാണ് പോസ്റ്റ് പങ്കുവച്ചത്. ഇഷ്ടപ്പെട്ട ഫ്ളാറ്റ് ഓണ്‍ലൈനില്‍ കണ്ടെത്തി. അത് താമസത്തിന് വിട്ടുതരാനായി പ്രായം തടസ്സമായി എന്ന് നൈന പറയുന്നു. ഫ്ളാറ്റ് നേരിട്ട് കാണാനായി എത്തിപ്പോഴാണ് പ്രതീക്ഷകള്‍ തകര്‍ന്നത്. പ്രായം കുറഞ്ഞ പെണ്‍കുട്ടിയ്ക്ക് വീട് താമസത്തിന് നല്‍കാനായി തയ്യാറല്ലെന്നായിരുന്നു മറുപടി.
എല്ലാ യോഗ്യതയും ഉണ്ടായിട്ടും പ്രായം മാത്രം തടസ്സമായി പറഞ്ഞത് ശരിയായില്ലെന്നാണ് നൈനയുടെ വാദം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ആഗ്രഹിക്കാത്തതുമൂലം തന്റെ യോഗ്യതകള്‍ വിവരിച്ചുകൊണ്ട് ഒരു പവര്‍ പോയിന്റ് പ്രസന്റേഷനോടെയായിരുന്നു പോസ്റ്റ്.
പുകവലിയോ മദ്യപാനമോ ഇല്ലെന്ന് യുവതി വ്യക്തമാക്കുന്നു. മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാത്ത പ്രകൃതമാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കും വീട് വൃത്തിയായി സൂക്ഷിക്കുമെന്നും നൈന പറയുന്നു. പെട്ടെന്ന് നൈനയുടെ പോസ്റ്റ് വൈറലായി.
ഈ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി പഠിക്കാനായി പോകാതെ ജോലി തേടി ഇറങ്ങുമോയെന്നതായിരുന്നു പലവരുടെയും സംശയം. ഇത്തരത്തില്‍ പോസ്റ്റ് ഇടുന്നത് യുവതിയുടെ സ്ഥിരം പരിപാടിയാണെന്നും ചിലര്‍ പ്രതികരിച്ചു. എന്നാല്‍ തനിക്ക് യോജിച്ച ഒരു ഫ്ളാറ്റ് ലഭിച്ചെന്നും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഉണ്ടാകില്ലെന്നുമാണ് യുവതിയുടെ മറുപടി.