റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ പുതുവത്സരം ആഘോഷിച്ച നിത അംബാനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നിത അംബാനി ഒരു മനോഹരമായ കഫ്താന്‍ ഗൗണ്‍ ആണ് ധരിച്ചിരുന്നത്.
ഇരുണ്ട സ്വര്‍ണ്ണ നിറത്തിലുള്ള നിതയുടെ കഫ്താന്‍ ഗൗണ്‍ വളരെ ഭംഗിയായി നിതയ്ക്ക് ഇണങ്ങുന്നതും അവരെ വളരെ ചെറുപ്പമുള്ളതാക്കുന്നതുമായിരുന്നു. തിളങ്ങുന്ന ലാം മൗസലിന്‍ തുണികൊണ്ട് നിര്‍മ്മിച്ച ഗൗണില്‍ നിരവധി പ്ലീറ്റുകളോടെയാണ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. ഗൗണിന്റെ കഴുത്തില്‍ നിറയെ തിളങ്ങുന്ന കല്ലുകള്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നു. ഒഴുകുന്ന പോലെയുള്ള സ്ലീവുകളും തറയോളം നീളമുള്ള ഹെംലൈനുമായിരുന്നു വസ്ത്രത്തിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.
നിത അംബാനിയുടെ കഫ്താന്‍ ഗൗണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആഡംബര ബ്രാന്‍ഡായ ഓസ്‌കാര്‍ ഡി ലാ റെന്റ ആണ്. അതിന്റെ വില ഏകദേശം $1,797 ആണ്. അതായത് 1.54 ലക്ഷം. ഈ ഗംഭീര ഗൗണിനൊപ്പം ഡയമണ്ട് ഡ്രോപ്പ് കമ്മലുകളും ഒരു വലിയ ഡയമണ്ട് മോതിരവുമാണ് നിത ധരിച്ചിരുന്നത്. ഏത് പ്രോഗ്രാമുകളിലും വളരെ ഫാഷനബിള്‍ ആയി വസ്ത്രം ധരിച്ച് എത്തുന്ന വ്യക്തിയാണ് നിത അംബാനി.