Oddly News

വഴക്കിടാന്‍ മടിയാണോ? 2,600 രൂപ മതി, നിങ്ങൾക്ക് വേണ്ടി ‘പണി’ ഏറ്റെടുക്കാൻ ആള്‍ റെഡി! കില്ലർ ബിസിനസ്സ് !

തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ബുദ്ധിമുട്ടുന്ന ആളുകൾക്കായി മറ്റുള്ളവരുടെ തർക്കങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് വാദിച്ചുകൊണ്ട് പണം സമ്പാദിക്കുന്ന ഒരു വ്യക്തിയുടെ വാർത്ത ദക്ഷിണ ചൈനയിലെ ഗുവാങ്ഷൂവിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. മറ്റുള്ളവരുടെ വഴക്കുകൾ പണം വാങ്ങി ഏറ്റെടുത്തു നടത്തുന്ന ഇയാളുടെ ഈ വേറിട്ട സേവനം തെരുവുകളിൽ പ്രചരിപ്പിക്കുന്നതിന്റെ വീഡിയോകൾ വൻതോതിൽ വൈറലായതോടെയാണ് വലിയ ശ്രദ്ധ നേടിയത്. സമയം എത്ര എടുത്താലും ഉപഭോക്താക്കളുടെ പരാതികൾ പറഞ്ഞുതീർക്കുന്നതിനായി ഇയാൾ 188 യുവാൻ (ഏകദേശം 2,681 രൂപ) ആണ് ഈടാക്കുന്നത്. തൊഴിൽ തർക്കങ്ങൾ മുതൽ Read More…

Celebrity

സ്റ്റൈല്‍ മന്നന്‍ വേറെ ലെവല്‍… രജനീകാന്തിന്റെ കൂളിംഗ് ഗ്ലാസ് ഫ്ലിപ്പ് പഠിച്ച ഓർമ്മകൾ! പുകഴ്ത്തി ബെയർ ഗ്രിൽസ്

പ്രസിദ്ധ സർവൈവൽ വിദഗ്ധനും സാഹസികനുമായ ബെയർ ഗ്രിൽസ് തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ പ്രശസ്തമായ കൂളിങ് ഗ്ലാസ് ഫ്ലിപ്പ് ശൈലിയെ പ്രശംസിച്ചു. ദശാബ്ദങ്ങളായി രജനീകാന്തിന്റെ മാത്രം പ്രത്യേകതയായ ഈ ഐക്കണിക് ശൈലിയെക്കുറിച്ച് ഗ്രിൽസ് അടുത്തിടെ സമൂഹമാധ്യമത്തിൽ ഓർമ്മപ്പെടുത്തൽ പങ്കുവെച്ചിരുന്നു. രജനീകാന്തിൽ നിന്ന് നേരിട്ട് ഈ സിഗ്നേച്ചർ സ്റ്റൈൽ പഠിക്കുന്ന പഴയൊരു വീഡിയോ ആണ് ഗ്രിൽസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. “ചില ശൈലികൾ ആരെങ്കിലും അനുകരിച്ചേക്കാം, എന്നാൽ ഒറിജിനൽ എപ്പോഴും ഒറിജിനൽ തന്നെയായിരിക്കും” എന്നായിരുന്നു ഗ്രിൽസിന്റെ കുറിപ്പ്. രജനീകാന്തിന്റെ കൂളിങ് ഗ്ലാസ് Read More…

Oddly News

എടാ കുട്ടി മീശക്കാരാ…. ജനിച്ചപ്പോൾത്തന്നെ കട്ടിമീശയും താടിയും! കൗതുകത്തോടെ ശാസ്ത്രലോകം, ഇത് AI പണിയോ?

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശരീരത്തിൽ വൻതോതിൽ രോമങ്ങൾ കാണപ്പെടുന്നത് സാധാരണമാണ്. മൃദുവായ ഈ രോമങ്ങൾ കാലക്രമേണ പൊഴിഞ്ഞുപോകുകയാണ് പതിവ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി കട്ടി മീശയോടെ ജനിച്ച ഒരു കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നത്. ദക്ഷിണമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഈ കൗതുകകരമായ സംഭവം നടന്നിരിക്കുന്നത്. മീശയ്ക്ക് പുറമേ ചുണ്ടിന് താഴെ ‘ഗോട്ടി’ സ്റ്റൈലിലുള്ള താടിയും ഈ കുഞ്ഞിനുണ്ട്. കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചിരിയോടെയും തമാശയോടെയും അത്ഭുതത്തോടെയുമാണ് ആളുകൾ ഇതിനോട് പ്രതികരിക്കുന്നത്. ‘ഇത്രയും കട്ടിയുള്ള മീശയോടെ Read More…

Oddly News

റോഡിലെ ചോറൂണ്! എക്സ്പ്രസ് വേയിൽ നടുറോഡിലിരുന്ന് ഭക്ഷണം കഴിച്ച് കുടുംബം, സോഷ്യൽ മീഡിയയിൽ രോഷം- വീഡിയോ

വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്ത എക്സ്പ്രസ് വേയിൽ ഇരുന്ന് രാജസ്ഥാനിലെ ഒരു കുടുംബം ഭക്ഷണം കഴിച്ച സംഭവം വലിയ ചർച്ചയാകുന്നു. റോഡിന് നടുവിൽ പത്രത്താളുകളും പ്ലാസ്റ്റിക് ഷീറ്റുകളും വിരിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താവായ ശിവ് മഹേശ്വരിയാണ് പങ്കുവെച്ചത്. പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ബന്ധുക്കളെയും വീഡിയോയിൽ കാണാം. കുടുംബ സംഗമത്തിന്റെ ഭാഗമായി ചെയ്തതാണെങ്കിലും, വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവം വിവാദമായി മാറി. തിരക്കേറിയ ഒരു പൊതു റോഡ് പിക്നിക് കേന്ദ്രമാക്കിയതിനെതിരെ എക്സിൽ (ട്വിറ്റർ) Read More…

Celebrity

നക്ഷത്രങ്ങളേക്കാള്‍ തിളങ്ങുന്ന താരമായി നിത അംബാനി; ചിത്രങ്ങള്‍ വൈറല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ പുതുവത്സരം ആഘോഷിച്ച നിത അംബാനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നിത അംബാനി ഒരു മനോഹരമായ കഫ്താന്‍ ഗൗണ്‍ ആണ് ധരിച്ചിരുന്നത്. ഇരുണ്ട സ്വര്‍ണ്ണ നിറത്തിലുള്ള നിതയുടെ കഫ്താന്‍ ഗൗണ്‍ വളരെ ഭംഗിയായി നിതയ്ക്ക് ഇണങ്ങുന്നതും അവരെ വളരെ ചെറുപ്പമുള്ളതാക്കുന്നതുമായിരുന്നു. തിളങ്ങുന്ന ലാം മൗസലിന്‍ തുണികൊണ്ട് നിര്‍മ്മിച്ച ഗൗണില്‍ നിരവധി Read More…

Lifestyle

മകൾക്ക് ലിപ്സ്റ്റിക് സൂക്ഷിക്കാൻ 27 ലക്ഷത്തിന്റെ ബാഗ്; വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

പണം അധികമായി ഉണ്ടെങ്കില്‍ നിസാരകാര്യത്തിനും ലക്ഷങ്ങളോ കോടികളോ ചിലവാക്കും. അക്കൂട്ടത്തില്‍പ്പെട്ട ഒരു മുംബൈ സ്വദേശിനിയായ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്. 27 ലക്ഷം രൂപയുടെ ആഡംബര ബാഗ് കണ്ണൂംപൂട്ടി വാങ്ങുകയാണ് ഈ അമ്മ. സമ്പന്നര്‍ക്ക് ഇത് വലിയ വിലയല്ലെങ്കിലും മകള്‍ക്ക് ലിപ്സ്റ്റിക്ക് സൂക്ഷിക്കാനായി മാത്രം ബാഗ് വാങ്ങുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ അമ്മ മകളോടൊപ്പം ആഡംബര ബ്രാന്‍ഡ് സ്റ്റോറില്‍ എത്തിയിരിക്കുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി ഹണിമൂണ്‍ യാത്രയ്ക്കായി ഉപകരിക്കുന്ന രീതിയില്‍ Read More…

Entertainment

വിശ്രമ വേളകളെ ആനന്ദകരമാക്കി ഡെലിവറി ബോയ് : എങ്ങനെയെന്നറിയണ്ടേ?

ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളുടെ പലതരത്തിലുള്ള വീഡിയോ ദിവസേന സമൂഹമാധ്യമങ്ങള്‍ വൈറല്‍ ആണ്. അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്നതും കണ്ണുകളും കാതുകള്‍ക്കും രസകരവുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയായ മെയ്തുവാനില്‍ ഡെലിവറി ഏജന്റ് ആയി ജോലി ചെയുന്ന 30-കാരനായ ഷാവോ യുവെ എന്ന യുവാവാണ് വിഡിയോയിലെ താരം. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നു. ഭക്ഷണം ഡെലിവറി ചെയ്തു കഴിഞ്ഞുള്ള വിശ്രമ വേളകളില്‍ ഷാവോ Read More…

Lifestyle

ഇപ്പോള്‍ ട്രെന്‍ഡായ സ്ലീപ് മാക്സിങ് ആരോഗ്യത്തിന് ഗുണമോ ദോഷമോ?

ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തിനെ പറ്റി പറയേണ്ടതില്ലലോ. നന്നായി ഉറങ്ങാനായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ചിന്ത പലതരത്തിലുള്ള സാങ്കേതങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിക്കുന്നു. സ്ലീപ് ട്രാക്കിങ് ഉപകരണങ്ങള്‍, മെലട്ടോണിന്‍ പോലുള്ള സപ്ലിമെന്റുകള്‍ , വൈറ്റ് നോയ്ഡ് മെഷീനുകള്‍ ഭാരമുള്ള പുതപ്പുകള്‍, വായ ഒട്ടിച്ചുവെയ്ക്കല്‍ അങ്ങനെ എന്തെല്ലാം വഴികള്‍.എന്നാല്‍ ഇവ അത്ര ആരോഗ്യപ്രദമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായവും ഉയര്‍ന്നുകേള്‍ക്കുന്നു. ട്രാക്കിങ് ഉപകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റയുടെ വിശകലനം പെര്‍ഫെക്ട് ഉറക്കത്തെ പറ്റി ചിലരില്‍ ഉത്കണ്ഠ Read More…