പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിദ്യാര്‍ത്ഥിനികളെ ബ്രാ പരിശോധനയ്ക്ക് വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നൈജീരിയന്‍ യൂണിവേഴ്സിറ്റി വിവാദത്തില്‍. ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തെക്ക്-പടിഞ്ഞാറന്‍ ഒഗൂണ്‍ സ്റ്റേറ്റിലെ ഒലാബിസി ഒനബാഞ്ചോ യൂണിവേഴ്‌സിറ്റിയാണ് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. ഇത് വ്യാപകമായ അപലപത്തിന് കാരണമാവുകയും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍ വരിയായി നില്‍ക്കുന്ന യുവതികളുടെ അവര്‍ ബ്രാ ധരിച്ചിരുന്നോ എന്ന് നിര്‍ണ്ണയിക്കാന്‍ നെഞ്ചില്‍ വനിതാ ജീവനക്കാര്‍ സ്പര്‍ശിക്കുന്നത് കാണാനാകും. സര്‍വകലാശാലയുടെ ഡ്രസ് കോഡിന്റെ ഭാഗമാണെന്നാണ് അധികൃതരുടെ വാദം. ദൃശ്യങ്ങള്‍ സംബന്ധിച്ച് സര്‍വകലാശാല ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും നയം ശക്തമായി അപലപിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
നയത്തിന് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്വര്‍ക്കിലെ ഉദ്യോഗസ്ഥന്‍ ഹരുണ അയാഗി പറഞ്ഞു. ”മറ്റൊരാളുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നത് നിയമലംഘനമാണ്, അത് നിയമനടപടിയിലേക്ക് നയിച്ചേക്കാം. അപമര്യാദയായി വസ്ത്രം ധരിക്കുന്നത് തടയാന്‍ സര്‍വകലാശാല ഈ രീതി സ്വീകരിക്കുന്നത് തെറ്റാണ്.” അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല ഔദ്യോഗിക വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട നിരീക്ഷണവും നടത്തിയിട്ടുണ്ട്. എതിര്‍ ലിംഗത്തില്‍പ്പെട്ടവരെ അസഭ്യമായ രീതിയില്‍ മോഹിപ്പിക്കാന്‍ കഴിവുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നാണ് ഡ്രസ്‌കോഡ്. 1982-ല്‍ ഓഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്ന പേരില്‍ സ്ഥാപിതമായതും 2001-ല്‍ മുന്‍ സംസ്ഥാന ഗവര്‍ണര്‍ ഒലാബിസി ഒനബാഞ്ചോയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടതും ഈ സ്ഥാപനം ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍, സ്വകാര്യത, ലിംഗാധിഷ്ഠിത നയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന വിവാദങ്ങളുടെ കേന്ദ്രമാണ്.




