Oddly News

ഇന്ത്യൻ നര്‍ത്തകിയുടെ 127 മണിക്കൂർ റെക്കോർഡ് തകർക്കാൻ നൈജീരിയൻ യുവാവ്; 7 ദിവസം തുടർച്ചയായി നൃത്തം !

ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഏഴു ദിവസം തുടർച്ചയായി നൃത്തം ചെയ്ത് നൈജീരിയൻ ഡാൻസറായ ബെഞ്ചമിൻ ഡാനിയൽ ഗബ്രിയേൽ. ബെൻഡാൻസർ എന്ന പേരിൽ അറിയപ്പെടുന്ന 33-കാരനായ അദ്ദേഹം, 168 മണിക്കൂർ നീളുന്ന ഈ സാഹസിക ദൗത്യം സെപ്റ്റംബർ 21-ന് ലാഗോസിലെ ഫ്രീഡം പാർക്കിലാണ് ആരംഭിച്ചത്. 2023-ൽ 127 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് ഇന്ത്യൻ നർത്തകി സൃഷ്ടി സുധീർ ജഗ്താപ് സ്ഥാപിച്ച റെക്കോർഡ് മറികടക്കുകയാണ് ഗബ്രിയേലിന്റെ ലക്ഷ്യം. സൃഷ്ടി കഥക് നൃത്ത രൂപത്തിലൂടെയാണ് റെക്കോർഡ് നേടിയതെങ്കിൽ, നൈജീരിയയുടെ Read More…

Featured Oddly News

സ്ത്രീകൾ കാണാൻ പാടില്ലാത്ത ‘ആചാരം’ പകർത്തി; യുവതിക്ക് രക്തം വറ്റിപ്പോകുന്ന അവസ്ഥ ! ഒടുവിൽ മാപ്പപേക്ഷിച്ച് പ്രായശ്ചിത്തം

ഓരോ പ്രദേശത്തിനും അതിന്റേതായ ആചാരങ്ങളും പാരമ്പര്യ വിശ്വാസങ്ങളുമുണ്ട്. പഴമക്കാർ കൈമാറിവന്ന ഇത്തരം ചടങ്ങുകൾ ഇന്നത്തെ തലമുറയ്ക്ക് പലപ്പോഴും വിചിത്രമായി തോന്നാം. എന്നാൽ പ്രായത്തിന്റെ അപക്വത കൊണ്ടും ആചാരം ലംഘിച്ചാൽ എന്തുസംഭവിക്കും എന്ന ജിജ്ഞാസ കൊണ്ടും മുന്നോട്ടു ചാടുന്നത് വലിയ അപകടങ്ങളിലേക്കാവും വഴിതുറക്കുക. അത്തരത്തിൽ എടുത്തുചാടി വലിയൊരബദ്ധത്തിൽ ചെന്നുപെട്ട ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. നൈജീരിയയിലെ യോറുബ വിഭാഗക്കാർക്കിടയിൽ നടക്കാറുള്ള ‘ഒലുലു’ എന്ന ഉത്സവവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. വിശ്വാസമനുസരിച്ച് ഈ ചടങ്ങ് Read More…

Oddly News

പരസ്യമായി കെട്ടിപിടിച്ചു, ചുംബിച്ചു; ടിക് -ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാന്‍ ഇസ്ലാമിക കോടതി- വിഡിയോ

പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ച ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ഉത്തരവിട്ട് ഇസ്ലാമിക കോടതി. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന വടക്കൻ നൈജീരിയയിലെ കാനോയിലാണ് സംഭവം. ടിക് ടോകില്‍ ഹാസ്യ വിഡിയോകളിലൂടെ ശ്രദ്ധേയനായ ഇദ്രിസ് മായ് വുഷിര്യയെയും ബസിറ യാർ ഗൗഡ എന്ന യുവതിയും പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക കോടതി ഈ വിചിത്ര ഉത്തരവിറക്കിയത്. ബസിറ യാർ ഗൗഡയെ ഇദ്രിസ് കെട്ടിപ്പിടിക്കുന്നതിന്റെയും ഇരുവരും കാറിൽ ഒരുമിച്ച് യാത്രചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് Read More…

Oddly News

പരീക്ഷാഹാളിലേക്ക് കയറുന്നതിന് മുമ്പ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബ്രാ പരിശോധന ; സര്‍വകലാശാല വിവാദത്തില്‍

പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിദ്യാര്‍ത്ഥിനികളെ ബ്രാ പരിശോധനയ്ക്ക് വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നൈജീരിയന്‍ യൂണിവേഴ്സിറ്റി വിവാദത്തില്‍. ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തെക്ക്-പടിഞ്ഞാറന്‍ ഒഗൂണ്‍ സ്റ്റേറ്റിലെ ഒലാബിസി ഒനബാഞ്ചോ യൂണിവേഴ്‌സിറ്റിയാണ് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. ഇത് വ്യാപകമായ അപലപത്തിന് കാരണമാവുകയും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍ വരിയായി നില്‍ക്കുന്ന യുവതികളുടെ അവര്‍ ബ്രാ ധരിച്ചിരുന്നോ എന്ന് നിര്‍ണ്ണയിക്കാന്‍ നെഞ്ചില്‍ വനിതാ ജീവനക്കാര്‍ സ്പര്‍ശിക്കുന്നത് കാണാനാകും. സര്‍വകലാശാലയുടെ Read More…

Lifestyle

നൈജീരിയയിലെ ‘പുലി കൊലയാളി; ഹീറോയാകാന്‍ പുലിയെ വേട്ടയാടി മാംസം 25 ഗ്രാമങ്ങള്‍ക്ക് നല്‍കണം

നൈജീരിയന്‍ ബിസിനസുകാരനും ആരോഗ്യപരിപാലന പ്രൊഫഷണലുമായ കെന്‍ ഒകോറോഫോര്‍ തന്റെ ബാല്യകാല സ്വപ്നംഎന്ന പദവി അറുപതാം വയസ്സില്‍ പൂര്‍ത്തിയാക്കി. തെക്ക്-കിഴക്കന്‍ നൈജീരിയയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഒഗുട്ടയിലെ പ്രശസ്തവും പുരുഷന്മാര്‍ മാത്രമുള്ളതുമായ ‘ഇഗ്ബു സൊസൈറ്റി’യില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ധീരതയുടേയും സമൂഹ അന്തസ്സിന്റെയും അടയാളമായി നൈജീരിയയില്‍ കരുതുന്ന ‘പുലി കൊലയാളി’ ഹീറോകളുടെ ഗ്രൂപ്പാണ് ഇഗ്ബു സൊസൈറ്റി. ഈ പട്ടികയിലാണ് കെന്‍ ഒകോറോഫോറും ഉള്‍പ്പെട്ടത്. നൈജീരിയന്‍ ഗോത്രഭാഷയായ ഇഗ്‌ബോയില്‍ ‘ഒഗ്ബുവാഗു’ എന്നറിയപ്പെടുന്ന പദവി നേടാന്‍ ഒരാള്‍ ഒരു പുള്ളിപ്പുലിയെ വേട്ടയാടി കൊലപ്പെടുത്തി പ്രാദേശിക Read More…

Oddly News

വെള്ളപ്പൊക്കത്തില്‍ മൃഗശാല മുങ്ങി ; വന്യമൃഗങ്ങളും വിഷപ്പാമ്പുകളും മുതലകളും ഗ്രാമങ്ങളിലേക്ക്… നാട്ടുകാര്‍ ഭീതിയില്‍- വീഡിയോ

മൃഗശാല വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നൈജീരിയയില്‍ നാട്ടുകാര്‍ ഭീതിയില്‍. മൃഗശാലയിലെ പാമ്പുകളും മുതലകളുമെല്ലാം വെള്ളത്തിലൂടെ ഒഴുകി ഗ്രാമങ്ങളിലേക്ക് എത്തിയതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. വടക്കന്‍ നൈജീരിയയില്‍ ബോര്‍ണോ സ്‌റ്റേറ്റിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും മൂലം അണക്കെട്ട് നിറഞ്ഞ് കവിഞ്ഞ് സമീപത്തെ മൃഗശാലയെയും പ്രളയം വിഴുങ്ങുകയായിരുന്നു. പ്രദേശം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ മൃഗശാലയിലെ ഉരഗങ്ങള്‍ അടക്കം അനേകം ജീവജാലങ്ങളാണ് മനുഷ്യവാസമുള്ള പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. കുതിച്ചുയരുന്ന ജലം 80 ശതമാനത്തിലധികം വന്യജീവികളുടെ നാശത്തിന് കാരണമാകുകയും മാരകമായ ഉരഗങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ Read More…

Crime Featured Oddly News

സ്വവര്‍ഗ്ഗ വിവാഹത്തില്‍ പോലീസ് റെയ്ഡ് ; നൈജീരിയയില്‍ അറസ്റ്റ് ചെയ്തത് 200 പേരെ

ഡെല്‍റ്റ: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരേ പോലീസ് നടത്തിയ റെയ്ഡില്‍ നൈജീരിയയില്‍ അറസ്റ്റ് ചെയ്തത് 200 പേരെ. തെക്കന്‍ ഡെല്‍റ്റയിലെ എക്‌സ്പാന്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. പ്രാഥമിക അന്വേഷണത്തിന് ശേഷം 67 പേരെ കസ്റ്റഡിയില്‍ എടുത്തതായി സംസ്ഥാന പോലീസ് വക്താവ് ബ്രൈറ്റ് എഡാഫെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നൈജീരിയയില്‍ സ്വവര്‍ഗരതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണവിധേയമായി പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുമെന്നും എഡാഫെ പറഞ്ഞു. തങ്ങള്‍ ആഫ്രിക്കയിലാണ്, ഞങ്ങള്‍ നൈജീരിയക്കാരാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സംസ്‌ക്കാരം ഉണ്ടെന്നും പാശ്ചാത്യ ലോകത്തെ പകര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും Read More…