കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. എന്നാല്‍ കുഞ്ഞ് വന്നതോടെ തന്റെ ദിനചര്യകളില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് തുറന്നു പറയുകയാണ് ദീപിക പദുക്കോണ്‍. അമ്മയായ ശേഷമുള്ള ഉറക്കമില്ലായ്മയെ കുറിച്ചാണ് ദീപിക തുറന്നു പറഞ്ഞത്.
2024-ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള ലൈവ് ലവ് ലാഫ് ഫൗണ്ടേഷന്റെ പരിപാടിയിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. ” ഉറക്കം നഷ്ടപ്പെടുമ്പോള്‍ അത് നിങ്ങളുടെ ദിനചര്യകളെ ബാധിയ്ക്കും. ചില ദിവസങ്ങളില്‍ എനിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തതിനാല്‍ എനിക്ക് സമ്മര്‍ദ്ദമോ ക്ഷീണമോ അനുഭവപ്പെടുന്നത് എനിക്കറിയാം. എനിക്ക് എന്നെ തന്നെ പരിചരിയ്ക്കാന്‍ സാധിയ്ക്കാതെ വരാറുണ്ട്. ഉറക്കമില്ലായ്മ എന്റെ തീരുമാനങ്ങളെ പോലും ഒരു പരിധിവരെ ബാധിക്കുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയും.” – ദീപിക പറയുന്നു.
ചര്‍ച്ചയുടെ മറ്റൊരു ഭാഗത്ത്, ആളുകളുടെ വിമര്‍ശനങ്ങളെ കുറിച്ചും ദീപിക സംസാരിച്ചു. ” വേദനയും ദേഷ്യവും അത്തരം ചില അതിരുകടന്ന വികാരങ്ങളില്‍ നിന്നും നമ്മള്‍ പഠിക്കുക എന്നതും തികച്ചും സാധാരണമാണ്. ആ വിമര്‍ശനത്തെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു, അത് എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കുകയും, സ്വയം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് വലിയ കാര്യം. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്ത് ക്ഷമയോടെ കാത്തിരിക്കുക” – ദീപിക കൂട്ടിച്ചേര്‍ത്തു.