Celebrity

പാണ്ഡ്യയുടെയും ജാസ്മിന്റെയും പഴയ വീഡിയോ വീണ്ടും, ‘സ്റ്റില്‍ വെയ്റ്റിംഗ് ഫോര്‍ യു’ എന്ന് നടാഷായും

സൂപ്പര്‍മോഡലും നര്‍ത്തകിയും നടിയുമായ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ വീണ്ടും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഊഹാപോഹം ശക്തമായി. എന്നാല്‍ അതിനിടയില്‍ കാത്തിരിക്കുന്നെന്ന വ്യക്തമായ സൂചന നല്‍കി നടാഷയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്.

ഹാര്‍ദിക് പാണ്ഡ്യയും ജാസ്മിന്‍ വാലിയയും ഉള്‍പ്പെടുന്ന ഒരു പഴയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്. അതില്‍ വെളുത്ത വേനല്‍ക്കാല വസ്ത്രത്തില്‍, ചുവന്ന സ്ലിംഗ് ബാഗും വെളുത്ത സ്ലൈഡറുകളും ധരിച്ച് ജാസ്മിന്‍ ഒരു ക്യാബില്‍ നിന്ന് ഇറങ്ങുന്നത് കാണാം. നിമിഷങ്ങള്‍ക്കുശേഷം, സ്ലീവ്ലെസ് വെളുത്ത ടി-ഷര്‍ട്ടും ട്രാക്ക് പാന്റും ഒരു കൗബോയ് തൊപ്പിയും ധരിച്ച് പാണ്ഡ്യ അതേ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് കാണാം. ഈ ദൃശ്യങ്ങള്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ പാണ്ഡ്യയ്ക്കൊപ്പം ജാസ്മിന്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ദുബായില്‍ അടുത്തിടെ അവസാനിച്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളില്‍ അവര്‍ പങ്കെടുത്തതായി കണ്ടെത്തി. ഇതെല്ലാം ആരാധകര്‍ക്കിടയില്‍ ഊഹാപോഹം ശക്തമാക്കിയിരിക്കുകയാണ്. ബ്രിട്ടീഷ് ഗായികയും റിയാലിറ്റി താരവുമായ ജാസ്മിന്‍ ബ്രിട്ടീഷ് റിയാലിറ്റി ഷോയായ ‘ദി ഒണ്‍ലി വേ ഈസ് എസെക്‌സ്’ വഴിയാണ് പ്രശസ്തയായത്. 2017-ല്‍ ‘ബോം ഡിഗ്ഗി’ എന്ന ഹിറ്റ് ഗാനത്തിലൂടെ അവര്‍ ഇന്ത്യയില്‍ പ്രശസ്തി നേടി. ഒരു നിഗൂഢ പുരുഷന്റെ കൈമാത്രം കാണുന്ന രീതിയില്‍ ഒരു ഫോട്ടോ പങ്കിട്ടപ്പോഴാണ് പാണ്ഡ്യയുമായുള്ള ജാസ്മിന്‍ ബന്ധത്തിലാണോ എന്ന് ആരാധകരുടെ കൗതുകം തുടങ്ങിയത്. കയ്യില്‍ കണ്ട ടാറ്റൂ പാണ്ഡ്യയുടേതിനോട് സാമ്യമുള്ളതായിരുന്നു.

പാണ്ഡ്യയുടെ മുന്‍ ഭാര്യയായ നടാഷ സ്റ്റാന്‍കോവിച്ചും സോഷ്യല്‍ മീഡിയയില്‍ ഒരു നിഗൂഢമായ പോസ്റ്റ് നല്‍കിയിട്ടുണ്ട്. സെര്‍ബിയക്കാരി സൂര്യാസ്തമനത്തിന്റെ പശ്ചാത്തലത്തില്‍ ബീച്ചില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത് എല്ലി ഗൗള്‍ഡിംഗിന്റെ ‘സ്റ്റില്‍ വെയ്റ്റിംഗ് ഫോര്‍ യു’ എന്ന ഗാനം ആണ്. മുന്‍ ഭര്‍ത്താവിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല സംഭവവികാസങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ പരാമര്‍ശമാണോ ഇതെന്ന് ആരാധകരെ സംശയിക്കാന്‍ ഈ പോസ്റ്റ് പ്രേരിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *