നീണ്ട പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും – നാഗചൈതന്യയും വിവാഹിതരായത് 2017ലാണ്. എന്നാല്‍ പിന്നീട് ഇരുവരും രണ്ട് വഴിയ്ക്ക് പിരിയുകയായിരുന്നു. 2021-ലാണ് ഇരുവരും വിവാഹമോചിതരായത്. തുടര്‍ന്ന് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഇരുവരുടേയും വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് നാഗചൈതന്യ. തങ്ങളുടെ വിവാഹ മോചന തീരുമാനം ഒരു ‘പരസ്പര തീരുമാനം’ തന്നെ ആയിരുന്നുവെന്നാണ് നാഗചൈതന്യ പറയുന്നത്.
താനും സാമന്തയും തങ്ങളുടെ ജീവിതത്തില്‍ രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നുണ്ടെന്ന് നാഗ ചൈതന്യ പരാമര്‍ശിച്ചു. തകര്‍ന്ന കുടുംബത്തില്‍ നിന്ന് വരുന്ന ഒരാളെന്ന നിലയില്‍ ഒരു ബന്ധം തകര്‍ക്കുന്നതിന് മുമ്പ് താന്‍ അതേക്കുറിച്ച് 1000 തവണ ചിന്തിക്കുമെന്നും നാഗ ചൈതന്യ വ്യക്തമാക്കി.
” ഞങ്ങള്‍ക്ക് സ്വന്തം കാരണങ്ങള്‍ കൊണ്ട് ഞങ്ങളുടെ സ്വന്തം വഴിയ്ക്ക് പോകണമെന്ന് തോന്നി. ഞങ്ങള്‍ അതുകൊണ്ട് ഈ തീരുമാനമെടുത്തു. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം ജീവിതത്തില്‍, സ്വന്തം വഴിയില്‍ മുന്നോട്ട് പോകുന്നു. കൂടുതല്‍ വിശദീകരണം എന്താണ് വേണ്ടത്. എനിക്ക് മനസ്സിലാകുന്നില്ല. മാധ്യമങ്ങള്‍ അതിനെ ബഹുമാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അത് ഗോസിപ്പിന്റെ ഒരു വിഷയമായി മാറി.” – റോ ടോക്ക്സ് വിത്ത് വികെ പോഡ്കാസ്റ്റില്‍ നാഗ ചൈതന്യ വ്യക്തമാക്കി.
” ഞങ്ങള്‍ ഇപ്പോള്‍ സ്വന്തം ജീവിതം നയിക്കുന്നു. ഞാന്‍ വീണ്ടും സ്‌നേഹം കണ്ടെത്തി. ഞാന്‍ വളരെ സന്തോഷവാനാണ്. ഞങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ മാത്രം സംഭവിക്കുന്നതല്ല. പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയെപ്പോലെ കണക്കാക്കുന്നത് . ” നാഗ ചൈതന്യ കൂട്ടിച്ചേര്‍ത്തു.