വളരെ അപൂര്‍വമായ ഒരു അവസ്ഥ കാരണം മാറിടം അനിയന്ത്രിതമായി വളര്‍ന്നു വീല്‍ചെയര്‍ ആവശ്യമായി വന്ന സ്ത്രീയ്ക്ക് 10 മണിക്കൂര്‍ നീണ്ടുനിന്ന കഠിനമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയത് 22 പൗണ്ട് (ഏകദേശം 10 കിലോ) അധിക കൊഴുപ്പ്. ശസ്ത്രക്രി യയിലൂടെ മാറിടം ചെറുതാക്കിയതോടെ ബ്രസീലില്‍ നിന്നുള്ള 22 കാരിക്ക് കിട്ടിയത് പുനര്‍ജ്ജന്മാം. തൈനാര മാര്‍ക്കോണ്ടസി എന്ന യുവതിക്കാണ് പുതിയ ജീവിതം കിട്ടിയത്.
ലോകമെമ്പാടുമായി അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന അവസ്ഥയായ ‘ഗൈഗന്റോ മാസ്റ്റിയ’ യെ തുടര്‍ന്നായിരുന്നു മാര്‍ക്കോണ്ടസ് എന്ന് പേരുള്ള യുവതി യുടെ നെഞ്ച് വളര്‍ന്നത്. തന്റെ അവസ്ഥ അവര്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തി. സ്തനങ്ങള്‍ പ്രതിമാസം 750 ഗ്രാം (1.65 പൗണ്ട്) എന്ന അത്ഭുതകരമായ നിരക്കില്‍ വളരാന്‍ തുടങ്ങി യതോടെയാണ് ഇവര്‍ക്ക് ജീവിതം മാറിമറിയുന്നതായി മനസ്സിലാക്കാനായത്.
അവളുടെ അമ്മായിയാണ് ആദ്യം ആശങ്ക ഉന്നയിച്ചത്, പക്ഷേ മാര്‍ക്കോണ്ടസ് അത് അവഗണിച്ചു. എന്നാല്‍ അപരിചിതര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അസാധാ രണമായി. മാറിടത്തിന്റെ അമിതവളര്‍ച്ച അവളുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍, മാര്‍ക്കോണ്ടസ് തന്റെ അമിതമായ നെഞ്ച് ദൈനംദിന ജോലികള്‍ അസാധ്യമാക്കിയെന്നും കഠിനമായ പുറം, കഴുത്ത്, തോളില്‍ വേദന അനുഭവപ്പെട്ടതായും പറഞ്ഞു. ആദ്യം സാധാരണ വലി പ്പമുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അവര്‍ക്ക് പെട്ടെന്ന് തന്നെ തന്റെ വസ്ത്രധാരണ രീതി തന്നെ മാറ്റേണ്ടി വരുന്ന അവസ്ഥയില്‍ എത്തി. ഒടുവില്‍ പ്ലസ്-സൈസ് ഓപ്ഷ നുകള്‍ അവളുടെ നെഞ്ചില്‍ യോജിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇഷ്ടാനു സൃതമായി നിര്‍മ്മിച്ച വസ്ത്രങ്ങളിലേക്ക് തിരിയേണ്ടിവന്നു.
”ഇത് എന്നെ ശരിക്കും അലട്ടുന്നു. എന്റെ കാല്‍വിരലുകളുടെ നഖങ്ങള്‍ മുറിക്കാന്‍ പ്രയാസമാണ്, എന്റെ സ്‌നീക്കറുകള്‍ ധരിക്കാന്‍ പ്രയാസമാണ്,” അവള്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ”എനിക്ക് ഓടാന്‍ കഴിയില്ല, എന്റെ പുറം കാരണം ഞാന്‍ ജിമ്മില്‍ പോകുന്നത് നിര്‍ത്തി.” ചിലപ്പോഴൊക്കെ വേദന വളരെ കഠിനമായിരുന്നു, ചുറ്റിക്കറങ്ങാന്‍ അവര്‍ക്ക് വീല്‍ചെയറില്‍ പോകേണ്ടി വന്നു.
ഡോക്ടര്‍മാര്‍ ആദ്യം ക്യാന്‍സറാണെന്ന് കരുതി. പക്ഷേ ഒടുവില്‍ മാര്‍ക്കോണ്ടസിന് ഗൈഗന്റോമാസ്റ്റിയ ഉണ്ടെന്ന് കണ്ടെത്തി, ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ അഭിപ്രായ ത്തി ല്‍, സ്തനങ്ങള്‍ അമിതമായും അനിയന്ത്രിതമായും വളരുന്ന ഒരു അപൂര്‍വ അവസ്ഥ യാ ണിത്. പ്രായപൂര്‍ത്തിയാകല്‍, ഗര്‍ഭം, മരുന്നുകള്‍, പൊണ്ണത്തടി, ഓട്ടോഇമ്മ്യൂണ്‍ ഡി സോ ര്‍ഡേഴ്‌സ് അല്ലെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ ഇതിന് കാരണ മാ കാം. ലോകമെമ്പാടുമായി ഏകദേശം 300 കേസുകള്‍ മാത്രമേ രേഖപ്പെ ടുത്തിയിട്ടുള്ള അ പൂര്‍വ്വതയാണ് ഇത്.




