കോഴിയെപോലും വെറുതെ വിടാത്ത ലൈംഗിക ക്രൂരത. മുംബൈയിലെ ബോറിവാലിയില്‍ കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരനാണ് അറസ്റ്റിലായത്. വീട്ടിൽ വളർത്തിയിരുന്ന കോഴികളോട് ഇയാള്‍ വൈകൃതം കാണിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ പോക്സോ കേസിലാണ് രാജേന്ദ്ര റാഹതേ എന്നയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
രാജേന്ദ്രയുടെ പ്രവൃത്തി അയൽവാസി മൊബൈലിൽ പകര്‍ത്തിയിരുന്നു. ഇത് ഭാര്യയെ കാണിക്കുമ്പോഴാണ് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനും തനിക്ക് രാജേന്ദ്രയില്‍നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. അശ്ലീല ദൃശ്യങ്ങൾ കാണിച്ച് അയാൾ ലൈംഗികമായി പീഡിപ്പിച്ചതായും കുട്ടി പറഞ്ഞു. ഇതോടെയാണ് അയൽവാസി പൊലീസിൽ പരാതിപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ മേക്ക് അപ്പ് ആർട്ടിസ്റ്റായ 48കാരന്റെ പരാതിയിലാണ് നടപടി.
48കാരന്റെ പ്രായപൂർത്തിയാകാത്ത മകനെ രണ്ട് പ്രാവശ്യമാണ് രാജേന്ദ്ര റാഹതേ ആക്രമിച്ചത്. ആരോടെങ്കിലും പറഞ്ഞാൽ ആക്രമിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മൊഴി നൽകിയത്. രാജേന്ദ്ര റാഹതേയ്ക്കെതിരായി മൃഗങ്ങൾക്കെതിരായ ക്രൂരത അടക്കമുള്ള വകുപ്പുകൾ കൂടുതൽ അന്വേഷണത്തിന് ശേഷമാകും നടത്തുക. നിലവിൽ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം എന്നിവ പ്രകാരം കേസെടുത്തു.




