Featured Myth and Reality

കോഴിയോ മുട്ടയോ ആദ്യം? മുട്ട വന്നത് കോഴിയിൽ നിന്നല്ല! ശാസ്ത്രം നൽകുന്ന ഞെട്ടിക്കുന്ന ഉത്തരം

കോഴിയാണോ അതോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന കാലങ്ങളായുള്ള ചോദ്യത്തിന് പരിണാമ ശാസ്ത്രം വളരെ വ്യക്തമായ ഒരു ഉത്തരം നൽകുന്നു: മുട്ടയാണ് ആദ്യമുണ്ടായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുകളും ഇതേ ഉത്തരം തന്നെയാണ് നമുക്ക് തരുന്നത്. കോഴികൾ ഈ ഭൂമിയിലുണ്ടാകുന്നതിനും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മുട്ടകൾ ഉണ്ടായിരുന്നു. ഡൈനോസറുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഉരഗങ്ങൾ കരയിൽ വംശവർദ്ധനവിനായി മുട്ടകളെയാണ് ആശ്രയിച്ചിരുന്നത്. കാലക്രമേണ, മുട്ടയിടുന്ന ഇത്തരം ജീവികൾ പരിണമിച്ചാണ് പക്ഷികളുണ്ടായത്. ഗാലസ് ഗാലസ് ഡൊമസ്റ്റിക്കസ് (Gallus gallus domesticus) എന്ന് Read More…

Featured Oddly News

വിവാഹ​മോചനം; 29 കോഴികളെ എങ്ങനെ രണ്ടായി വീതിക്കും? തര്‍ക്കം; പരിഹാരം പറഞ്ഞ് കുടുംബക്കോടതി !

വേര്‍പിരിയാനിരിക്കുന്ന ദമ്പതികള്‍ വീട്ടിലെ കോഴികളുടെ കാര്യത്തിലുണ്ടാക്കിയ തര്‍ക്കത്തില്‍ രണ്ടായി വീതിച്ചെടുക്കാനും മിച്ചമുള്ളത് ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്തി ഭക്ഷിച്ചു തീര്‍ക്കാനും തീര്‍പ്പ് കല്‍പ്പിച്ച് കുടുംബക്കോടതി. വീട്ടിലുണ്ടായിരുന്ന 29 കോഴികളുടെ കാര്യത്തിലായിരുന്നു തര്‍ക്കം. പക്ഷികളെ തുല്യമായി വിഭജിക്കാന്‍ പറഞ്ഞതിന് ശേഷം, വിവാഹമോചനം അന്തിമമാക്കുന്നതിന് മുമ്പ് അധികമുള്ളത് ‘വിടവാങ്ങല്‍ ഭക്ഷണം’ ആയി കഴിക്കാന്‍ ജഡ്ജി ഉപദേശിച്ചു. സിചുവാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ടു എന്ന സ്ത്രീയും ഭര്‍ത്താവ് യാങ്ങുമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. അവരുടെ പ്രധാന വരുമാനം കന്നുകാലി വളര്‍ത്തല്‍ Read More…

Crime

കോഴിയെ പോലും വെറുതെ വിടാതെ ക്രൂരത, 45കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

കോഴിയെപോലും വെറുതെ വിടാത്ത ലൈംഗിക ക്രൂരത. മുംബൈയിലെ ബോറിവാലിയില്‍ കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരനാണ് അറസ്റ്റിലായത്. വീട്ടിൽ വളർത്തിയിരുന്ന കോഴികളോട് ഇയാള്‍ വൈകൃതം കാണിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ പോക്സോ കേസിലാണ് രാജേന്ദ്ര റാഹതേ എന്നയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാജേന്ദ്രയുടെ പ്രവൃത്തി അയൽവാസി മൊബൈലിൽ പകര്‍ത്തിയിരുന്നു. ഇത് ഭാര്യയെ കാണിക്കുമ്പോഴാണ് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനും തനിക്ക് രാജേന്ദ്രയില്‍നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. അശ്ലീല ദൃശ്യങ്ങൾ കാണിച്ച് അയാൾ ലൈംഗികമായി Read More…

Myth and Reality

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു. ഒരു പുതിയ കണ്ടുപിടിത്തത്തില്‍, ശാസ്ത്രജ്ഞര്‍ ആദ്യം വന്നത് എന്താണെന്നതിന്റെ പഴക്കമുള്ള പ്രഹേളികയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തി. ഭ്രൂണം പോലുള്ള ഘടനകള്‍ മൃഗങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ഉണ്ടായിരിക്കാം എന്നാണ് പുതിയ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നൂറുകോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇക്ത്യോസ്‌പോറിയന്‍ സൂക്ഷ്മജീവിയായ ക്രോമോസ്‌ഫേറ പെര്‍കിന്‍സി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. ജനീവ സര്‍വകലാശാലയിലെ ബയോകെമിസ്റ്റ് മറൈന്‍ ഒലിവെറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണ Read More…

Oddly News

നൃത്തം കൊഴുപ്പിക്കാന്‍ ജീവനുള്ള കോഴിയെ കടിച്ചു കൊന്നു ; നര്‍ത്തകനും സംഘാടകര്‍ക്കുമെതിരേ കേസ്

നൃത്തം കൊഴുപ്പിക്കാന്‍ ജീവനുള്ള കോഴിയെ സ്‌റ്റേജ് പരിപാടിക്കിടിയില്‍ കടിച്ചു കൊല്ലുകയും സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃഗങ്ങളുടെ അവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയില്‍ നടന്ന സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ വിവിധ സെക്ഷന്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന വേദിയിലായിരുന്നു നര്‍ത്തകന്റെ ക്രൂരമായ വിനോദം. Read More…