ഒരുമിച്ച് ജീവിക്കാന്‍ തടസ്സമായ 10 വയസ്സുകാരനെ സ്വന്തം മാതാവ് കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്‌കേസിനുള്ളില്‍ നിറച്ചു. ഞായറാഴ്ച ഗുവാഹത്തിയില്‍ നടന്ന സംഭവത്തില്‍ അമ്മ അമ്മ ദിപാലി രാജ്‌ബോംഗ്ഷിയെയും കാമുകന്‍ ജ്യോതിമോയ് ഹലോയിയെയും പോലീസ് അറസ്റ്റ് ചെയ്തു. നവോദയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസുകാരന്‍ മൃണ്‍മോയ് ബര്‍മാനാണ് കൊല്ലപ്പെട്ടത്.
വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡില്‍ നിന്ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചു. ഒരു ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ദിപാലി തന്റെ മകനെ കാണാതായെന്ന് ആദ്യം അവകാശപ്പെടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, അവളുടെ മൊഴികളിലെ പൊരുത്തക്കേട് സംശയം ജനിപ്പിക്കുന്നതായിരുന്നെന്ന് പോലീസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് അവള്‍ ഭര്‍ത്താവ് ബികാഷ് ബര്‍മാനില്‍ നിന്ന് വിവാഹമോചനത്തിന് ദീപാലി അപേക്ഷിച്ചിട്ടുണ്ടെന്നും അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ താല്‍ക്കാലി ക പ്യൂണായ ജ്യോതിമോയ് ഹലോയിയുമായി ബന്ധമുണ്ടെന്നും ഞങ്ങളുടെ അന്വേഷ ണത്തില്‍ കണ്ടെത്തി. രണ്ട് പ്രതികളും കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ക്രൂരമായ രീതിയിലാണ് ഈ പ്രവൃത്തി നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കുട്ടിയുടെ സ്‌കൂള്‍ ബാഗ് പോലീസ് കണ്ടെടുത്തു.