ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരുടെ ഇടത്തിനായുള്ള പ്രധാന മത്സരാര്‍ത്ഥിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യൂസ്‌വേന്ദ്ര ചഹല്‍. എന്നാല്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചഹലും ഐപിഎല്ലില്‍ അടിവാങ്ങിക്കൂട്ടുന്നു. ഒന്നിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ക്രിക്കറ്റ് താരമായിട്ടാണ് ചഹല്‍ മാറിയിരിക്കുന്നത്.
ഐപിഎല്‍ 2024ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിന് വിജയിച്ച 50-ാം മത്സരത്തില്‍ ചഹല്‍ ഒരു ഐപിഎല്‍ ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി. സണ്‍റൈസേഴ്സ് ഹൈദാബാദ് 201 അടിച്ചുകൂട്ടിയ മത്സരത്തില്‍ ചഹല്‍ വഴങ്ങിയത് 62 റണ്‍സായിരുന്നു. ആറ് സിക്‌സറുകളാണ് താരം വഴങ്ങിയത്. ചാഹല്‍ 6 സിക്‌സറുകള്‍ വഴങ്ങുന്നതിന്റെ രണ്ടാമത്തെ സംഭവമാണിത്. നേരത്തേ 2015 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആര്‍സിബി മത്സരത്തിലാണ് ഇതിന് മുമ്പ് ആറ് സിക്‌സറുകള്‍ വഴങ്ങിയത്.
വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 196/7 എന്ന നിലയില്‍ ഒതുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 235 റണ്‍സ് വിജയകരമായി പ്രതിരോധിച്ചു. ഹാര്‍ദിക് പാണ്ഡ്യയെയും ജഗദീഷ സുചിത്തിനെയും പുറത്താക്കി ചാഹലും വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, റിസ്റ്റ് സ്പിന്നര്‍ 6 സിക്സറുകള്‍ ഉള്‍പ്പെടെ 51 റണ്‍സ് വഴങ്ങി. സണ്‍റൈസേഴ്‌സിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ധാരാളിയായി മാറിയ ചഹല്‍ അങ്കിത് രാജ്പൂതിന്റെ 60 റണ്‍സിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
മുമ്പ് രണ്ടു തവണ നാലു സിക്‌സര്‍ വഴങ്ങിയതിന്റെയും റെക്കോഡ് ചഹലിനുണ്ട്. വാങ്കഡെ സ്റ്റേഡിയത്തില്‍ എംഐയും ആര്‍സിബിയും തമ്മിലുള്ള ഐപിഎല്‍ 2018 ഏറ്റുമുട്ടലില്‍ ആതിഥേയര്‍ 213/6 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. എവിന്‍ ലൂയിസും (65) രോഹിത് ശര്‍മയും (94) മികച്ച സ്‌കോറിങ് നടത്തി. മൂന്ന് ഓവറില്‍ (4 സിക്‌സറുകള്‍) 32 റണ്‍സായിരുന്നു ചാഹല്‍ വഴങ്ങിയത്. 46 റണ്‍സിന് ആര്‍സിബി തോറ്റു.
ഐപിഎല്‍ 2014-ല്‍ ബെംഗളൂരുവില്‍ നടന്ന ആര്‍സിബിയും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലുള്ള മത്സരത്തില്‍ ചാഹല്‍ 4 സിക്സുകള്‍ വഴങ്ങി. 29 പന്തില്‍ 68* റണ്‍സെടുത്ത യുവരാജ് സിങ്ങിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ ആര്‍സിബി 186/4 എന്ന സ്‌കോറാണ് നേടിയത്. പിന്നീട് ആതിഥേയര്‍ ഡിസിയെ 170/7 എന്ന നിലയില്‍ ഒതുക്കുകയും 16 റണ്‍സിന് വിജയിക്കുകയും ചെയ്തു.