Celebrity

ഇന്‍സ്റ്റാഗ്രാമില്‍ വിരാട്‌കോഹ്ലി തകര്‍ത്തു ; ബിടിഎസ് താരം കിം ടെഹ്യാങിന്റെ റെക്കാഡ് തകര്‍ത്തു

ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് 2024 കിരീടം നേടിയ ഇന്ത്യ അവരുടെ 11 വര്‍ഷത്തെ ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചു. ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പ്രകടനം ഇതില്‍ നിര്‍ണ്ണായകമായി. പിന്നാലെ ടി20 ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ബിടിഎസിന്റെ കിം ടെഹ്യാങിനെയാണ് മറികടന്നത്.

ഒരു ഏഷ്യക്കാരന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റിനുള്ള റെക്കോര്‍ഡാണ് അദ്ദേഹം നേടിയത്. ടി20 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ബാറ്റിംഗ് മാസ്ട്രോയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 21 ദശലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. മുമ്പ് ബിടിഎസ് അംഗം കിം ടെഹ്യാങിന്റെതായിരുന്നു.

”ഇതിലും നല്ല ഒരു ദിവസം സ്വപ്‌നത്തിലില്ല. ദൈവം വലിയവനാണ്, നന്ദിയോടെ ഞാന്‍ തല കുനിക്കുന്നു. ഒടുവില്‍ ഞങ്ങള്‍ അത് ചെയ്തു.” ഇതായിരുന്നു അദ്ദേഹം പോസ്റ്റിന് നല്‍കിയ അടിക്കുറിപ്പ്. ഒരൊറ്റ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്കുകളുടെ കാര്യത്തില്‍ വിരാട് കോഹ്ലിയെ ആദ്യത്തെ ഇന്ത്യന്‍, ആദ്യത്തെ ഏഷ്യന്‍ അത്ലറ്റ്, രണ്ടാമത്തെ ഏഷ്യന്‍, ലോകത്തിലെ അഞ്ചാമത്തെ അത്ലറ്റ് ഒക്കെയാക്കി മാറ്റി.

ക്രിക്കറ്റ് ഐക്കണ്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന ഇന്ത്യക്കാരനും ലോകത്തിലെ ഏറ്റവും പ്രശസ്തമായ മൂന്നാമത്തെ അത്ലറ്റും കൂടിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന വ്യക്തിത്വത്തില്‍ 16-ാം സ്ഥാനത്തുള്ളതിനാല്‍ അദ്ദേഹത്തിന്റെ ജനപ്രീതി അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ എളുപ്പത്തില്‍ കാണാന്‍ കഴിയും. നിലവില്‍ 271 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സാണ് വിരാടിനുള്ളത്. കിം ടെഹ്യാങിന്റെ പോസ്റ്റിന് 21.01 ദശലക്ഷം ലൈക്കുകളും വിരാടിന്റെ പോസ്റ്റിന് 21.19 ദശലക്ഷത്തിലധികം ലൈക്കുകളും ഉണ്ട്.