സ്‌കോര്‍ ശരാശരി പത്തിനും മുകളിലേക്ക് ഉയരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വളരെകുറച്ച് മാത്രമേ ബൗളര്‍മാരുടെ മത്സരമായി മാറാറുള്ളു. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ എത്രവഴങ്ങി എന്നത് പ്രസ്‌കതമേയല്ല. എന്നിരുന്നാലും സിക്‌സറുകളും ബൗണ്ടറികളും പറന്നുയരാറുള്ള മത്സരത്തില്‍ ചില ബൗളര്‍മാര്‍ അനാവശ്യ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാറുണ്ട്.
ഒരൊറ്റ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ കാര്യത്തില്‍ രണ്ട് ബൗളര്‍മാര്‍ കുപ്രസിദ്ധമായ നേട്ടം പങ്കിടുന്നു, ഇരുവരും ഒരു ഓവറില്‍ 37 റണ്‍സ് വീതമാണ് വഴങ്ങിയത്. അതിലും ആശ്ചര്യകരമെന്നു പറയട്ടെ, അവരില്‍ ഒരാള്‍ രണ്ടുതവണ പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്റെ റെക്കോര്‍ഡ് പ്രശാന്ത് പരമേശ്വരനും ഹര്‍ഷല്‍ പട്ടേലിനുമാണ്.
2011ല്‍ ആര്‍സിബിയും കൊച്ചി ടസ്‌കേഴ്സ് കേരളയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പരമേശ്വരനെ ക്രിസ് ഗെയ്ല്‍ തകര്‍ത്തിരുന്നു. ഏഴ് പന്തില്‍ 37 റണ്‍സാണ് ഗെയ്ല്‍ നേടിയത് (4 സിക്സറുകള്‍ 3 ഫോറുകള്‍ + 1 നോ ബോള്‍). ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഓവര്‍ ആയി മാറി.
ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളര്‍ പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗ് ആണ്. ഡത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് രണ്ടു തവണ നേടിയയാളാണ്. ഹര്‍ഷല്‍ പട്ടേലിനും ഒരു പേടിസ്വപ്നം നേരിടേണ്ടി വന്നു. 2021-ല്‍, ആര്‍സിബിയും സിഎസ്‌കെയും തമ്മിലുള്ള മത്സരത്തിനിടെ, രവീന്ദ്ര ജഡേജ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു, 6, 6, 6, 6, 2, 6, 4 – വീണ്ടും, ഒരു നോബോളിന്റെ സഹായത്തോടെ – ഒരു ഓവറില്‍ 37 റണ്‍സ് നേടി.