Crime Featured

കൗമാരക്കാരായ ഇരട്ട സഹോദരന്മാരെ ബലാത്സംഗത്തിന് ഇരയാക്കി; രണ്ടു കുട്ടികളുടെ അമ്മയായ 38 കാരി അറസ്റ്റില്‍

ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ സ്ത്രീയ്ക്ക് എതിരേ കൗമാരക്കാരായ ഇരട്ടസഹോദരന്മാരെ ബലാത്സംഗത്തിന് ഇരയാക്കിയതിന് കേസ്. വിര്‍ജീനിയയിലെ ചെസാപീക്കിലെ ആഷ്ലീ വാട്ട്‌സ് എന്ന യുവതിയാണ് കുടുക്കിലായിരിക്കുന്നത്. ഇരട്ടക്കുട്ടികളില്‍ ഒരാളെ കാണാതായെന്ന കേസില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ വീട്ടില്‍ നിന്നും 15 കാരനെ കണ്ടെത്തി.

മൂന്നാഴ്ചയായി കാണാതായ കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന പോലീസ് അജ്ഞാതസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടില്‍ തിരച്ചിലിനായി വന്നത്. തുടര്‍ന്ന് ഒളിച്ചിരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചെസാപീക്ക് ജുവനൈല്‍ സര്‍വീസസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. 38 കാരിയായ ആഷ്ലീ വാട്ട്‌സ് രണ്ട് ആണ്‍കുട്ടികളുടെ മാതാവാണ്. വാട്ട്സുമായുള്ള ബന്ധത്തെക്കുറിച്ച് അവര്‍ അവനെ ചോദ്യം ചെയ്തപ്പോള്‍, 15 വയസ്സുള്ള അവന് രണ്ടു വര്‍ഷം കഴിഞ്ഞ് 17 തികയുമ്പോള്‍ ആഷ്‌ലിവാട്‌സ് തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അവനോടൊപ്പം ഒളിച്ചോടാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു കിട്ടിയ മറുപടി.

വാട്ട്സ് ഈ ആണ്‍കുട്ടിയെ മാത്രമല്ല, അവന്റെ ഇരട്ട സഹോദരനെതിരേയും ബലാത്സംഗത്തിനും ലൈംഗികാതിക്രമം നടത്തിയതിനും മൂന്ന് കുറ്റാരോപണങ്ങള്‍ നേരിടുന്നു. ഓഗസ്റ്റ് 17 നായിരുന്നു വാട്‌സിനെ അറസ്റ്റ് ചെയ്തത്. കുട്ടികളുമായുള്ള ലൈംഗികതയുടെ േപരില്‍ ഇവര്‍ക്ക് 30 വര്‍ഷം വരെ തടവ് ലഭിക്കാം. 2022 ജൂണ്‍ മുതല്‍ താനും വാട്ട്സും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി 15 വയസ്സുകാരന്‍ പിന്നീട് സമ്മതിച്ചു. വാട്‌സുമായിട്ട് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശ്വസ്തനായ ഒരു അയല്‍ക്കാരനോടും അവന്‍ ഇക്കാര്യം പറഞ്ഞിരുന്നു.

ആണ്‍കുട്ടിയുടേയും തങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി സുഹൃത്ബന്ധം ഉണ്ടായിരുന്നവരും അടുത്ത് ഇടപഴകിയിരുന്നവരും ആയിരുന്നെന്ന് വാട്‌സിന്റെ ഭര്‍ത്താവും പറഞ്ഞു. ഇരുവീടുകളിലെയും കുടുംബാംഗങ്ങള്‍ തമ്മില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നതായും പറഞ്ഞു. ഈ അവസരമാണ് വാട്‌സ് ഉപയോഗിച്ചത്. വാട്ട്സിനും ഭര്‍ത്താവിനും ഇരട്ടക്കുട്ടികളോട് അടുപ്പമുള്ള ഒരു മകന്‍ ഉള്ളതിനാല്‍ ഇരട്ടകള്‍ വാട്ട്സ് വസതിയില്‍ താമസിക്കുന്നത് സാധാരണമാണെന്ന് കുട്ടിയുടെ രക്ഷിതാവും പോലീസിനോട് പറഞ്ഞു.

ഫെബ്രുവരിയില്‍ വാട്ട്സിന്റെ ഭര്‍ത്താവ് പുലര്‍ച്ചെ 2 മണിക്ക് വീട്ടിലെത്തിയപ്പോള്‍ കൗമാരക്കാരനോടൊപ്പം വാട്‌സ് കട്ടിലില്‍ ടോപ്ലെസ് ആയി കിടക്കുന്നതായി കണ്ടിരുന്നു. ഒരു തെരുവിന്റെ ഇരുവശത്തുമായിട്ടാണ് ഇരുവരും താമസിച്ചിരുന്നത്. താന്‍ കഞ്ചാവ് വലിക്കാന്‍ വാട്ട്സിന്റെ വീട്ടില്‍ പോയി ഉറങ്ങിപ്പോയതാണെന്നും തങ്ങള്‍ തമ്മില്‍ അരുതാത്തതൊന്നും ഉണ്ടായില്ലെന്നുമാണ് അന്ന് 15 കാരന്‍ മാതാപിതാക്കളോടും പറഞ്ഞത്.

ഇരുവരുടേയും ബന്ധം പുറത്തുവന്നതിന് ശേഷമാണ് കുട്ടി മുങ്ങിയത്. കുട്ടിയെ കാണാതായതായി അധികാരികള്‍ക്ക് റിപ്പോര്‍ട്ട് കിട്ടി ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം ജൂലൈ 26 നാണ് ഒളിവില്‍ കഴിയുന്ന നിലയില്‍ വാട്‌സിന്റെ വീട്ടില്‍ നിന്നും പോലീസ് ഇയാളെ കണ്ടെത്തിയത്.

അതേസമയം 15 കാരന്റെ ഇരട്ട സഹോദരനെയും വാട്‌സ് പ്രലോഭിപ്പിച്ചിരുന്നു. തനിക്ക് വാട്ട്സ് അടിവസ്ത്രങ്ങള്‍ നല്‍കുമായിരുന്നെന്നും പതിവായി കഞ്ചാവ് വാഗ്ദാനം ചെയ്യുമെന്നും ഇരട്ടസഹോദരന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അവര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചിരുന്നതായും പറഞ്ഞിട്ടുണ്ട്. വാട്ട്സിന്റെ ഫെയ്സ്ബുക്ക് പേജ് നിറയെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളാണ്.