ബോളിവുഡില്‍ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയ ആയ നടിയാണ് സോഫിയ ഹയാത്ത്. തന്റെ ജന്മദിനം ആഘോഷിയ്ക്കുകയാണ് താരം. നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ ബിഗ് ബോസ് 7-ല്‍ വിവാദങ്ങളില്‍ പെട്ടിരുന്നു. മാത്രമല്ല, ഒരു മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തിന്റെ പേരില്‍ സോഫിയ ഹയാത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താനും അദ്ദേഹവും ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയെന്നും ഈ സമയത്ത് ഇരുവരും ഒരുമിച്ച് നൃത്തം ചെയ്‌തെന്നും അവര്‍ ഒരു ട്വീറ്റില്‍ കുറിച്ചു. എന്നാല്‍, തങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഈ കായികതാരം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
” രോഹിത് എന്നോട് പ്രണയത്തിലായിരുന്നു, ഞങ്ങള്‍ വളരെ അടുത്ത ബന്ധത്തിലായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചു, എന്നാല്‍ ഒരു ദിവസം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വെച്ച് അദ്ദേഹം എന്നെ ഒരു ആരാധകയാണെന്ന് പരിചയപ്പെടുത്തി. അത് എന്റെ ഹൃദയം തകര്‍ത്തു, ഞങ്ങള്‍ക്കിടയില്‍ അകലം വളരാന്‍ തുടങ്ങി” – രോഹിത് ശര്‍മ്മയെക്കുറിച്ച് നടി സോഫിയ പറഞ്ഞു.
ഒരു മുസ്ലീം കുടുംബത്തില്‍ നിന്നാണ് സോഫിയ ഹയാത്ത് വരുന്നത്. അവര്‍ പകുതി പാക്കിസ്ഥാനിയും പകുതി ഇന്ത്യക്കാരിയുമാണ്. യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ നിന്ന് വന്ന താന്‍ കുട്ടിക്കാലത്ത് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായെന്ന് സോഫിയ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, പാകിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തിയ അവര്‍ ബോളിവുഡില്‍ തന്റെ കരിയര്‍ ആരംഭിച്ചു. 2012 ജൂലൈയില്‍ വോഗ് ഇറ്റാലിയ സോഫിയ ഹയാത്തിനെ പുതിയ ‘കര്‍വി ഐക്കണ്‍’ ആയി പ്രഖ്യാപിക്കുകയും 2013-ല്‍ ലോകത്തിലെ ഏറ്റവും മികച്ച 100 സെക്‌സി സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടുകയും ചെയ്തു.
തന്നേക്കാള്‍ 10 വയസ്സിന് ഇളയ ഇന്റീരിയര്‍ ഡിസൈനര്‍ വ്‌ലാഡ് സ്റ്റാനെസ്‌കുവിനെ 2017-ല്‍ സോഫിയ ഹയാത്ത് വിവാഹം കഴിച്ചു. വിവാഹത്തിന് തൊട്ടുപിന്നാലെ അവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് സോഫിയ ഉന്നയിച്ചത്.
” അവന്‍ ഒരു പിശാചും കള്ളനുമായിരുന്നു, അവന്‍ ഒരു ഇന്റീരിയര്‍ ഡിസൈനറാണെന്നും കൊട്ടാരങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും കള്ളം പറഞ്ഞു. അവന്‍ കടക്കെണിയിലായിരുന്നു. അവന്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞു, പക്ഷേ അവന്‍ ഒരു ചതിയനായി മാറി.” – അവര്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് വിളിച്ചു പറഞ്ഞു. ബിഗ് ബോസ് 7ല്‍ സോഫിയ ഹയാത്ത് പങ്കെടുത്തിട്ടുണ്ട്. കാഷ് ആന്‍ഡ് കാരി, നാച്ച് ലേ ലണ്ടന്‍, അക്സര്‍ 2 തുടങ്ങിയ ചിത്രങ്ങളില്‍ സോഫിയ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബോളിവുഡില്‍ അവര്‍ക്ക് വലിയ അംഗീകാരം ലഭിച്ചില്ല.