Celebrity

‘നടിയാകാന്‍ വേണ്ട ഒന്നും നിങ്ങള്‍ക്കില്ല..’ അപമാനിക്കല്‍; ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി

നാഗിന്‍, ദേവോന്‍ കേ ദേവ്… മഹാദേവ് തുടങ്ങിയ സീരിയലുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയ സീരിയല്‍ താരമാണ് മൗനി റോയ്. തുടര്‍ന്ന് താരം ബോളിവുഡിന്റെ ബിഗ് സ്‌ക്രീനിലേക്കും ചുവടു വെച്ചു. തന്റെ പുതിയ വെബ് സീരിസായ ”ഷോടൈം” ന്റെ ട്രെയിലര്‍ ലോഞ്ചിനിടെ, തനിക്ക് ബോളിവുഡ് നടിയാകാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നതായി താരം വെളിപ്പെടുത്തി.

”ഞാന്‍ അപമാനകരമായ പല വാക്കുകളും കേട്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ എത്തില്ലെന്നും അഭിനയിക്കാന്‍ കഴിയില്ലെന്നും പലും പറഞ്ഞിട്ടുണ്ട്. ചിലര്‍ എന്നോട് ഒരു ബോളിവുഡ് നടിയാകാന്‍ വേണ്ട ഒന്നും നിങ്ങള്‍ക്കില്ലെന്ന് വരെ പറഞ്ഞു.” – ബോളിവുഡില്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കവെ മൗനി പറഞ്ഞു. ”ഈ ജോലിയില്‍ കഠിനാധ്വാനത്തോടൊപ്പം ഒരുപാട് വെല്ലുവിളികളും നേരിടേണ്ടി വരും. നിങ്ങള്‍ക്ക് നിഷേധിക്കാനാവാത്ത ഒരു പോരാട്ടമുണ്ട്, നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ കുറുക്കുവഴികളില്ല. നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, എത്രയും വേഗം അല്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ നിങ്ങള്‍ ആ അടുത്ത (വലിയ) റോളില്‍ എത്തും. അതാണ് എന്റെ മന്ത്രം” – മൗനി പറയുന്നു.

പല വേഷങ്ങളും തനിക്ക് ലഭിക്കുമെന്ന് കരുതിയ സമയത്തെക്കുറിച്ചും അവര്‍ സംസാരിച്ചു, പക്ഷേ ലഭിച്ചില്ല. ” ഞാന്‍ പല വോഷത്തിനായും ഓഡിഷന്‍ നടത്തിയ സമയങ്ങളുണ്ട്, ഞാന്‍ ഒരു മികച്ച ജോലി ചെയ്തുവെന്ന് കരുതി പുറത്തേക്ക് നടന്നിട്ടുണ്ട് … എന്നാല്‍ ആ വേഷം എനിക്ക് ലഭിച്ചിരുന്നില്ല ” – മൗനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് മൗനി റോയ്. ഒരു സീരിയല്‍ താരം മാത്രമല്ല മൗനി ഇപ്പോള്‍, പലപ്പോഴും റിയാലിറ്റി ഷോകള്‍ അവതാരകനായി കാണപ്പെടുന്ന ഒരു ബോളിവുഡ് താരം കൂടിയാണ്.