Sports

ഓട്ടോഡ്രൈവറില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ; ജുനെദ് ഖാന്റെ യാത്ര ഒരു യക്ഷിക്കഥ പോലെ

ഇന്ത്യന്‍ ക്രിക്കറ്റില്‍ പലരും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ അനേകം കഥകളുണ്ട്. ടീം ഇന്ത്യയുടെ പുതിയ ഫാസ്റ്റ് ബൗളര്‍ കന്നൗജില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറായ ജുനെദ് ഖാന്‍ ഓട്ടോറിക്ഷയും ഓടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പാഞ്ഞു കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകുന്നതിന് മുമ്പ് അദ്ദേഹം കുടുംബത്തെ പോറ്റാന്‍ വസ്ത്രനിര്‍മ്മാണശാലയിലും പണിയെടുത്തിട്ടുണ്ട്.

വിധിയുടെ വഴിത്തിരിവ് ആയിരുന്നു അദ്ദേഹത്തെ ക്രിക്കറ്റ് ലോകത്തേക്ക് കൊണ്ടുവന്നത്. ഇറാനി കപ്പില്‍ മുംബൈക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷം അദ്ദേഹത്തിന് തിരികെ നോക്കേണ്ടി വന്നിട്ടില്ല. തന്റെ ആദ്യ സ്പെല്ലില്‍ തന്നെ റുതുരാജ് ഗെയ്ക്വാദിന്റെ സമ്മാനാര്‍ഹമായ വിക്കറ്റ് നേടിയാണ് അദ്ദേഹം ശ്രദ്ധയിലേക്ക് വന്നത്. കളിയുടെ തലേന്ന് തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞല്ലെന്നാണ് സ്‌പോര്‍ട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ജുനെദ് പറഞ്ഞത്. ”വിക്കറ്റ് ഒരു ബോണസായിരുന്നു.” താരം പറഞ്ഞു.

മുന്‍ മുംബൈ വിക്കറ്റ് കീപ്പര്‍ മനീഷ് ബംഗേര നടത്തുന്ന സഞ്ജീവനി ക്രിക്കറ്റ് അക്കാദമിയില്‍ ഒരിക്കല്‍ ഇറങ്ങിയപ്പോള്‍ ജുനെദ് മുംബൈയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഭവം കൂടുതലും ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ ആയിരുന്നു. അദ്ദേഹം ആദ്യമായി ഒരു ക്രിക്കറ്റ് ബോള്‍ ഉപയോഗിച്ചത് അക്കാദമിയലായിരുന്നു. ബംഗേര അവനെ ബൗളിംഗ് തുടരാന്‍ പ്രോത്സാഹിപ്പിച്ചു, പക്ഷേ വഴിയില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ”സ്‌പൈക്കുകള്‍ വാങ്ങാന്‍ എന്റെ പക്കല്‍ പണമില്ലായിരുന്നു, പക്ഷേ പലരും എന്നെ സഹായിച്ചു, പതിവായി കളിക്കാന്‍ അവര്‍ എന്നെ പിന്തുണച്ചു,” അദ്ദേഹം പറഞ്ഞു.

പോലീസ് ഷീല്‍ഡില്‍ പിജെ ഹിന്ദു ജിംഖാനയ്ക്കായി കളിക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അസിസ്റ്റന്റ് കോച്ചായിരുന്ന ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായര്‍ കണ്ടതാണ് ജുനെഡിന് നാടകീയ വഴിത്തിരിവായത്. ബുച്ചി ബാബു, കെഎസ്സിഎ ടൂര്‍ണമെന്റുകളില്‍ തന്റെ ബൗളിംഗിലൂടെ ഫാസ്റ്റ് ബൗളര്‍ എല്ലാവരേയും ആകര്‍ഷിച്ചു. ഒടുവില്‍ ഇറാനി കപ്പില്‍ മുംബൈയ്ക്കായി സെലക്ടര്‍മാര്‍ അദ്ദേഹത്തിന് തന്റെ അരങ്ങേറ്റം നല്‍കി. ജുനെഡിന്റെ അഭിപ്രായത്തില്‍ ഇത് യാത്രയുടെ തുടക്കം മാത്രമാണ്, അദ്ദേഹത്തിന്റെ ക്രിക്കറ്റ് ആരാധകനെക്കുറിച്ച് ചോദിച്ചപ്പോള്‍, ”മുഹമ്മദ് ഷമി” എന്നായിരുന്നു അദ്ദേഹം ആദ്യം നല്‍കിയ മറുപടി.