ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നരേന്‍. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നരേന്‍ നായകനാകുന്നത്. മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ക്യൂന്‍ എലിസബത്ത്. ചിത്രത്തില്‍ നരേന്റെ നായികയായി എത്തുന്നത് മീര ജാസ്മിന്‍ ആണ്.
അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരജോഡികളാണ് മീര ജാസ്മിനും നരേനും. പിന്നീട് ഇരുവരും മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. അച്ചുവിന്റെ അമ്മ എന്ന സിനിമ മുതല്‍ തുടങ്ങിയ സൗഹൃദമാണ് മീര ജാസ്മിന്റെയും നരേന്റെയും. ഇന്നും ആ ബന്ധം തുടരുകയാണ്. പുതിയ ചിത്രമായ ക്യൂന്‍ എലിസബത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഇരുവരും. അങ്ങനെ ഒരു പ്രമോഷന്‍ തിരക്കിനിടയില്‍ എടുത്ത ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
കാറിലിരുന്ന് ലിപ്സ്റ്റിക് ഇടുന്ന മീരയ്ക്ക് കണ്ണാടി പിടിച്ചുകൊടുക്കുന്ന നരേനെയാണ് ചിത്രത്തില്‍ കാണുന്നത്. ‘സിനിമയുടെ റിലീസിന് മുമ്പ് എലിസബത്ത് രാജ്ഞി തന്റെ അവസാന ടച്ച് അപ്പ് ചെയ്യുന്നു. മിസ്റ്റര്‍ അലക്സ് അവളെ അനുഗമിക്കുന്നു. ക്വീന്‍ ഓഫ് എലിസബത്ത് ഇന്ന് തിയേറ്ററുകളില്‍.’ – എന്നാണ് ഫോട്ടോയ്ക്ക് നരേന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.