പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയിട്ടും കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതിയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ചംപി എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെങ്കിലും മുന്‍ കാമുകിയുമായുള്ള അടുപ്പം തുടര്‍ന്നിരുന്നു.
ഇതിനിടെ ചംപിയുടെ വിവാഹം ഉറപ്പിച്ചതോടെ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ചംപി ഒരുക്കമായിരുന്നില്ല. ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ശക്തമായി പ്രതികരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് പാചകത്തിനായി മൺപാത്രം ഉണ്ടാക്കാൻ മണ്ണെടുക്കുന്നതിനായി യുവതി കുളക്കരയിൽ പോയിരുന്നു. യുവതി ഒറ്റയ്ക്കാണെന്ന് കണ്ട ചാംപി പിന്നാലെ പോവുകയും കുളക്കരയിൽ വെച്ച് അവളെ കടന്നുപിടിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. യുവതി എതിര്‍ക്കുകയും തള്ളിമാറ്റുകയും ചെയ്തെങ്കിലും ചംപി അവളെ ബലമായി പിടിച്ചുനിര്‍ത്തുകയും ചുംബിക്കാന്‍ തുടങ്ങുകയും ചെയ്തു. പ്രതിരോധത്തിനായി യുവതി യുവാവിന്റെ നാക്ക് ശക്തിയായി കടിച്ചു മുറിച്ചു.
കഠിനമായ വേദനയോടെ ചാംപി നിലവിളിച്ചു, രക്തം ധാരാളമായി ഒഴുകുന്നുണ്ടായിരുന്നു. നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിക്കൂടുകയും ഇയാളുടെ വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ചാംപിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സി.എച്ച്.സി) എത്തിച്ചു.
പ്രാഥമിക ചികിത്സക്ക് ശേഷം ഡോക്ടർമാർ ചാംപിയെ കാൺപൂരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. സംഭവം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ദിനേശ് ത്രിപാഠി സ്ഥിരീകരിക്കുകയും യുവാവിനെതിരെ കേസെടുത്ത് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു.




