Crime

5കോടിയുടെ ഫെരാരികാര്‍ മോഷണം പോയി; എയര്‍പാഡ് ഉപയോഗിച്ച് ഉടമ തിരിച്ചുപിടിച്ചു

ആപ്പിളിന്റെ സാങ്കേതികവിദ്യ എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് കാണിക്കുന്ന ഒരു സ്‌റ്റോറിയില്‍ മോഷണത്തില്‍ പോയ അഞ്ചുകോടിയുടെ ആഡംബര ഫെരാരികാര്‍ എയര്‍പാഡ് ഉപയോഗിച്ച് ഉടമ തിരിച്ചുപിടിച്ചു. കണക്റ്റികട്ടിലെ ഗ്രീന്‍വിച്ചില്‍ നടന്ന സംഭവത്തില്‍ ഒരാളുടെ പുതിയ ഫെരാരി കാറാണ് മോഷണം പോയത്. എന്നാല്‍ കാറിനുള്ളില്‍ ഉടമയുടെ എയര്‍പാഡുകള്‍ ഉണ്ടായിരുന്നത് കള്ളന് വിനയായി.

എന്താണ് സംഭവിച്ചതെന്ന് ഉടമ തിരിച്ചറിഞ്ഞയുടനെ, തന്റെ എയര്‍പോഡുകളുടെ സ്ഥാനം ട്രാക്കുചെയ്യാന്‍ ഐഫോണിലെ ‘ഫൈന്‍ഡ് മൈ’ ഫീച്ചര്‍ ഉപയോഗിച്ചു. എയര്‍പോഡുകള്‍ സിഗ്‌നലുകള്‍ അയച്ചതോടെ അവ ഇപ്പോഴും മോഷ്ടിച്ച കാറിനുള്ളില്‍ തന്നെയുണ്ടെന്ന് മനസ്സിലാക്കി.

കാര്‍ വാട്ടര്‍ബറിയിലെ സൗത്ത് മെയിന്‍ സ്ട്രീറ്റിലെ ഗ്യാസ് സ്റ്റേഷനില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ കാറുടമയ്ക്ക് കഴിഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ ലോക്കല്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ ഉടന്‍ സ്ഥലത്ത് എത്തുകയും ചെയ്തു. പോലീസ് എത്തിയപ്പോള്‍ പെട്രോള്‍ സ്റ്റേഷനില്‍ ആഡംബര കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന നിലയില്‍ കണ്ടെത്തി. പോലീസ് എത്തിയപ്പോഴേയ്ക്കും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു,

എയര്‍പോഡിന്റെ സഹായത്തോടെ കാര്‍ സുരക്ഷിതമായി വീണ്ടെടുത്തു, ഒപ്പം കേസില്‍ ഉള്‍പ്പെട്ട പ്രതിയെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞു.
ഫെരാരിയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുച്ഛമായ വില മാത്രമുള്ള എയര്‍പോഡ് മോഷ്ടിച്ച വാഹനം കണ്ടെത്തുന്നതിനുള്ള താക്കോലായി മാറി. ഐക്ലൗഡ് അക്കൗണ്ട് വഴി തത്സമയം ആപ്പിള്‍ ഉപകരണങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ‘ഫൈന്‍ഡ് മൈ ഫീച്ചര്‍.’ എയര്‍പോഡുകള്‍ ഒരു ബീക്കണ്‍ പോലെ പ്രവര്‍ത്തിച്ചു.

എയര്‍പോഡ് കാറിന്റെ സ്ഥാനം കണ്ടുപിടിക്കുന്നതിനും ഒടുവില്‍ അത് വീണ്ടെടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഇതാദ്യമായല്ല ആപ്പിളിന്റെ സാങ്കേതികവിദ്യ അപ്രതീക്ഷിതമായ രീതിയില്‍ ആളുകളെ സഹായിക്കുന്നത്. ആരോഗ്യപരമായ അത്യാഹിതങ്ങള്‍ വരെ ഉപയോക്താക്കളെ അലേര്‍ട്ട് ചെയ്യുന്ന ആപ്പിള്‍ വാച്ച് മുതല്‍ എയര്‍ടാഗ് വരെ, ആപ്പിള്‍ അതിന്റെ ഉപകരണങ്ങള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് തുടര്‍ച്ചയായി തെളിയിച്ചിട്ടുണ്ട്.