ആപത്തില്‍ തന്നെ രക്ഷപ്പെടുത്തിയ ആള്‍ക്ക് മാന്കുട്ടി കുടുംബവുമായി എത്തി നന്ദി പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരാള്‍ മാന്‍കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെയും പിന്നീട് അത് കുടുംബവുമായി ഒത്തുചേരുന്നതിന്റെയും നിമിഷങ്ങള്‍ പകര്‍ത്തുന്ന വീഡിയോ അനേകരുടെ ഹൃദയങ്ങളെയാണ് സ്പര്‍ശിച്ചത്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.
കുഴിയില്‍ കുടുങ്ങിയ പെണ്മാന്കുഞ്ഞിനെ ഒരാള്‍ രക്ഷിക്കുന്നതോടെയാണ് വീഡിയോ ആരംഭിച്ചത്. ദുര്‍ബലവും ഒറ്റപ്പെട്ടതുമായ ചെറിയ മാനിനെ ദയയുള്ള വ്യക്തി രക്ഷിച്ചു ശ്രദ്ധാപൂര്‍വ്വം കാട്ടില്‍ കൊണ്ടുചെന്ന് അതിന്റെ അമ്മയുടെ അരികില്‍ കൊണ്ടുവിട്ടു. മനുഷ്യന് നന്ദി പറയാന്‍ മാന്‍ കുഞ്ഞ് പിന്നിലേക്ക് കുതിച്ചെത്തുന്നത് വരെയാണ് ആദ്യ വീഡിയോ.
എന്നാല്‍ കഥയില്‍ അതിശയിപ്പിക്കുന്ന ട്വിസ്റ്റ് എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന കാര്യങ്ങള്‍ ഒരു മാസത്തിന് ശേഷം വീണ്ടും സംഭവിച്ചു. മാന്‍കുഞ്ഞ് തന്നെ രക്ഷപ്പെടുത്തിയ മനുഷ്യന്റെ വീട്ടിലേക്ക് വീണ്ടും മടങ്ങിയെത്തി. ഇത്തവണ പക്ഷേ, തനിച്ചായിരുന്നില്ല. അതിന്റെ മുഴുവന്‍ കുടുംബവും വീട്ടിലേക്ക് എത്തിയിരുന്നു. ആ മനുഷ്യന്റെ ഗ്യാരേജില്‍ പ്രത്യക്ഷപ്പെട്ട മാന്കുഞഞ്ഞിന്റെ കുടുംബം മനുഷ്യന്റെ മുന്‍കാല ദയയോടുള്ള അവരുടെ കൂട്ടായ നന്ദി അറിയിക്കുന്നതുപോലെ നിന്നു.
വാട്ട്സ്ആപ്പില്‍ നന്ദയ്ക്ക് ലഭിച്ച മനോഹരമായ വീഡിയോ തീര്‍ച്ചയായും പലരെയും പുഞ്ചിരിപ്പിച്ചിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തില്‍ അവസാനിക്കുന്നില്ല, മറിച്ച് മൃഗങ്ങളുടേയും നന്ദിയുടെയും മനോഹരമായ വിവരണം കൂടിയായി.