യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സംഘര്‍ഷം. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാര്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിച്ചു.
വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിയുമായി അടുപ്പമുള്ള പഞ്ചര്‍ കടയ്ക്ക് ആള്‍ക്കൂട്ടം തീയിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇലക്ട്രിക്കൽ ഷോപ്പ്, സലൂൺ, മൊബൈൽ ഹാർഡ്വെയർ സ്റ്റോർ, ഓട്ടോ പാർട്സ് കട എന്നിവയും തകര്‍ത്തു. ബലാത്സംഗത്തിന് ഇരയായതായി പറയപ്പെടുന്ന പശു പ്രതിയുടേതാണെന്ന് പോലീസ് പറഞ്ഞു.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഏഴു കടകളും നാലു കാറും ഒരു വീടും ആക്രമിക്കപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് താമസക്കാർ പോലീസിനെ സമീപിച്ചതായും കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കൗൺസിലിങ് നടത്തുന്നുണ്ടെന്നും എംഎൽഎ മഹേന്ദ്ര സിങ് പറഞ്ഞു. കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സമീപ ജില്ലയില്‍ നിന്നും പൊലീസിനെ നിയമിച്ചിട്ടുണ്ട്.




