Crime

വിവാഹേതര ബന്ധമെന്ന് ഭര്‍ത്താവ്; യുവതിയുടെ സ്വകാര്യഭാഗത്ത് മുളക്‌പൊടിയിട്ടു, പൊള്ളലേല്‍പ്പിച്ചു

ബീഹാറില്‍ വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും രണ്ട് ദിവസത്തോളം മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് അറസ്റ്റില്‍.
ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി ഇട്ട ഭര്‍ത്താവ് ഇരുമ്പ് കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഭര്‍ത്താവ് തന്നെ വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും രണ്ട് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ മുറിയില്‍ പൂട്ടിയിട്ടതായും യുവതി ആരോപിച്ചു.

ഭര്‍ത്താവ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി ഇട്ടെന്നും ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് തുടയില്‍ പൊള്ളലേല്‍പ്പിച്ചെന്നും യുവതി ആരോപിച്ചു. ഭര്‍ത്താവ് ശത്രുഘ്നന്‍ റായ് എന്ന 40 കാരനാണ് അറസ്റ്റിലായത്. ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പരിക്കിന്റെ തീവ്രത കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ്, അമ്മായിയമ്മ ദുഖ്നി ദേവി (45), ഭര്‍തൃസഹോദരന്‍ സുമേഷ് റായ് (30), ഭാര്യാസഹോദരി പുഷ്പാ ദേവി (26) എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിനെ ഉടന്‍ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ ഒളിവിലാണ്. ഗാര്‍ഹിക പീഡനം, ശാരീരിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഭര്‍ത്താവിനും കുടുംബങ്ങള്‍ക്കും എതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചിലിലാണ്. വിശ്വാസവഞ്ചന ആരോപിച്ചാണ് ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിച്ചിരുന്നതെന്ന് യുവതി പറഞ്ഞു.

ഈ വര്‍ഷമാദ്യമാണ് പീഡനം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു. വിവാഹിതയായി 10 വര്‍ഷം കഴിഞ്ഞ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ”കഴിഞ്ഞ ആറ് മാസമായി, എന്റെ ഭര്‍ത്താവും അവന്റെ കുടുംബവും എന്നെ സംശയിക്കുന്നു. നിരപരാധിത്വം തെളിയിക്കാന്‍ മെഡിക്കല്‍ ടെസ്റ്റിന് വിധേയനാക്കാമെന്ന് പറഞ്ഞപ്പോള്‍, അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, മൃഗങ്ങള്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് അവര്‍ ചെയ്തത്.” യുവതി പറഞ്ഞു. കുറ്റവാളികളെ വെറുതെ വിടില്ലെന്നും യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.