Oddly News

പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ചിമ്മിനിയിൽ മറ്റൊരു താമസക്കാരൻ ! രസകരമായ അനുഭവം പങ്കുവെച്ച് ദമ്പതികൾ

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ വീടും പരിസരവുമെല്ലാം ആളുകൾ ഒന്ന് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇത്തരം പരിശോധനയ്ക്കിടയിൽ വിചിത്രമായ പലതും കണ്ടെത്താറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു ദമ്പതികൾക്ക് പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ വലിയൊരു അത്ഭുതം തന്നെ നേരിടേണ്ടി വന്നു. കാരണം അവരുടെ വീട്ടിൽ മറ്റൊരാൾ അവർക്ക് മുൻപേ തന്നെ സുഖകരമായ ഒരു താമസിക്കുന്നുണ്ടായിരുന്നെന്ന് അവർ കണ്ടെത്തി.

പീപ്പിളിന് നൽകിയ അഭിമുഖത്തിൽ ദമ്പതികളായ വില്ലും ഡോറിയും പറഞ്ഞത് തങ്ങളുടെ, വീടിന്റെ ചിമ്മിനിയിൽ ആരോ ഉണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത് ഇവരുടെ രണ്ട് നായ്ക്കളായിരുന്നു എന്നാണ്. നാല് കാലുകളുള്ള ഈ സുഹൃത്ത്‌ ചിമ്മിനിയിൽ അസ്വസ്ഥതയോടെ ചുറ്റിത്തിരിയുകയായിരുന്നുവെന്നും വിചിത്ര ശബ്ദങ്ങൾ കേൾക്കാമായിരുന്നു എന്നും ദമ്പതികൾ വ്യക്തമാക്കി.

ആദ്യം അത് വവ്വാലുകളോ പോസങ്ങളോ റാക്കൂണുകളോ ആയിരിക്കുമെന്ന് ഭയന്ന് വിൽ പരിഭ്രാന്തനായി. എന്നാൽ ഒടുവിൽ, ക്ഷണിക്കപ്പെടാത്ത അതിഥിയെ പുറത്തേക്ക് ആകർഷിക്കാൻ വേണ്ടി അടുപ്പിന് ചുറ്റും ഒന്ന് പരിശോധിക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു. ഈ സമയം ഡോറി ആ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു.

പെട്ടെന്നാണ് അത് സംഭവിച്ചത്, കുറച്ചു നേരം അവിടേക്ക് കമ്പുകൊണ്ട് കുത്തിയപ്പോൾ ഒരു അണ്ണാൻ പുറത്തേക്ക് ചാടുകയും, വിൽ ഭയന്നുപോകുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വില്ലും ഡോറിയും 7 പേർ അടങ്ങുന്ന ഒരു അണ്ണാൻ കുടുംബത്തെ തന്നെ ചിമ്മിനിയിൽ കണ്ടെത്തി.

“ഇതുപോലുള്ള കാര്യങ്ങൾ ഉയർന്നുവരുമെന്ന് എനിക്കറിയാമായിരുന്നതിനാൽ ഒരു വീട് വാങ്ങുന്നതിൽ എനിക്ക് അത്ര ആവേശം തോന്നിയില്ല,” വിൽ അഭിമുഖത്തിൽ വ്യക്തമാക്കി. ഏതായാലും ഡോറി ഈ രസകരമായ ദൃശ്യങ്ങൾ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് വീഡിയോ വൈറലാകുകയും ഇതിനകം വീഡിയോ 23 ദശലക്ഷത്തിലധികം പേർ കാണുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *