Oddly News

ജാപ്പാന്‍കാരായ മുത്തശ്ശനും മുത്തശ്ശിക്കും ആദ്യമായി പാനി പൂരി നൽകി യുവാവ്: വൈറലായി വീഡിയോ, കയ്യടിച്ച് ഇന്ത്യക്കാർ

ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി. ഇപ്പോഴിതാ മുംബൈയിൽ താമസമാക്കിയ ടോക്കിയോയിൽ നിന്നുള്ള ഒരു ജാപ്പനീസ് കണ്ടന്റ് ക്രീയേറ്ററായ കോക്കി ഷിഷിഡോ തന്റെ ജാപ്പനീസുകാരായ മുത്തശ്ശനും മുത്തശ്ശിക്കും പ്രിയപ്പെട്ട ഇന്ത്യൻ സ്ട്രീറ്റ് ഫുഡായ -പാനി പൂരി പരിചയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്.

വീഡിയോയുടെ മുഖ്യ ആകർഷണം എന്തെന്നാൽ പാനി പൂരി പുറത്തുനിന്ന് വാങ്ങുന്നതിനു പകരം കോക്കി തന്റെ അടുക്കളയിൽ സ്വന്തമായി ഉണ്ടാക്കിയാണ് മുത്തശ്ശനും മുത്തശ്ശിക്കും നൽകിയത്.

കോക്കി പങ്കുവെച്ച വീഡിയോയിൽ വൃദ്ധ ദമ്പതികൾക്ക് വിളമ്പുന്നതിന് മുമ്പ് കോക്കി എങ്ങനെയാണ് പാനി പൂരി ഉണ്ടാക്കുന്നത് എന്നാണ് കാണിക്കുന്നത്. . ഉരുളക്കിഴങ്ങു അരിയുന്നത് മുതൽ പൂരി വറുക്കുന്നത് വരെ അദ്ദേഹം ശ്രദ്ധാപൂർവം പടിപടിയായി തയ്യാറാക്കുന്നത് വീഡിയോയിൽ കാണാം..

തുടർന്ന് തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്ത്, ചെന്നിരുന്ന് പാനി പൂരിയുടെ ഷെല്ലിന്റെ ഒരു ഭാഗം പൊട്ടിക്കുകയും കുറച്ച് വെള്ളവും മധുരവും കലർന്ന വെള്ളം ഒഴിച്ച് അതെങ്ങനെയാണ് കഴിക്കേണ്ടതെന്ന് അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുകയാണ്. തുടർന്ന് ഇരുവരും അതു കഴിക്കുന്നു.

ഹലോ സുഹൃത്തുക്കളെ! ഇന്ന് ഞാൻ എന്റെ മുത്തച്ഛനും മുത്തശ്ശിക്കും വേണ്ടി പാനി പൂരി ഉണ്ടാക്കാൻ പോകുകയാണ് എന്ന് ആവേശത്തോടെ പറഞ്ഞുകൊണ്ടാണ് കോക്കി തന്റെ വീഡിയോ തുടങ്ങിയത്.

വീഡിയോയിൽ തയ്യാറാക്കിയ പാനി പൂരിയുമായി കോക്കി അടുക്കളയിൽ നിന്ന് ഡൈനിംഗ് ടേബിളിലേക്ക് എത്തുമ്പോൾ ജീവിതത്തിൽ ആദ്യമായി ഗോൽഗപ്പ പരീക്ഷിക്കാൻ പോകുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രതികരണം എന്താണെന്ന് അറിയാനായിരുന്നു നെറ്റിസൺസിന്റെ ജിജ്ഞാസ .

ഏതായാലും ആദ്യം പാനി പൂരി വായിലേക്ക് വെച്ചപ്പോൾ മുത്തശ്ശിയുടെ പ്രതികരണം അത്ര സന്തോഷകരമായിരുന്നില്ല. എന്നാൽ പാനി പൂരിയുടെ സ്വാദുകൾ ആസ്വദിച്ചു തുടങ്ങിയപ്പോൾ, മുത്തശ്ശി ആവേശഭരിതയാകുകയും കോക്കിക്ക് തംബ്സ്-അപ്പ് നൽകുകയും ചെയ്യുന്നതാണ് കാണുന്നത്.

എന്നാൽ മുത്തശ്ശൻ കഴിക്കുന്നതോടു കൂടി വീഡിയോ അവസാനിക്കുന്നതിനാൽ മുത്തശ്ശൻ പാനി പൂരി ആസ്വദിച്ചോ ഇല്ലയോ എന്ന് പലരും സംശയിച്ചു.

എന്നിരുന്നാലും വീഡിയോ ഇതിനോടകം ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. മാർച്ച് 3 ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ആയിരക്കണക്കിന് ലൈക്കുകളാണ് വാരികൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *