കാമുകിയുമായി വഴക്കുണ്ടായതിന് പിന്നാലെ ഹോട്ടലിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്.
ന്യൂസ്‌ഫ്ലെയറിലെ റിപ്പോർട്ട് അനുസരിച്ച്, ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷ സിറ്റിയിലെ യുഹുവ ജില്ലയിൽ ഏപ്രിൽ 16 ന് പുലർച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈറലാകുന്ന ക്ലിപ്പിൽ, ചൈനയിലെ ഒരു ഹോട്ടലിന്റെ ഒന്നാം നിലയിൽ യുവതിയും യുവാവും തമ്മിൽ വഴക്കിടുന്നത് കാണാം. വീഡിയോ തുടരുമ്പോൾ യുവാവ് തന്റെ ബാക്ക്‌പാക്ക് താഴേക്ക് വലിച്ചെറിയുന്നതും തുടർന്ന് ജനാലയുടെ ചില്ലു പൊട്ടിച്ചു മുകളിൽ നിന്നു താഴേക്ക് ചാടുന്നതുമാണ് കാണുന്നത്.
ഇതിനിടയിൽ യുവതി കാമുകനെ തടയാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശ്രമം പരാജയപ്പെടുകയും യുവാവ് ചാടുകയുമായിരുന്നു. പിന്നീട്, ഹോട്ടൽ ജീവനക്കാർ സംഭവം സ്ഥിരീകരിക്കുകയും യുവാവ് നഷ്ടപരിഹാരം നൽകിയെന്നും വ്യക്തമാക്കി.