Oddly News

ഓൺലൈനിൽ ഓർഡർ ചെയ്ത പിസ്സയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി- വൈറലായ വീഡിയോ

ഓൺലൈനിൽ ഓർഡർ ചെയ്ത പിസയിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിന്റെ വീഡിയോ ഇന്റനെറ്റില്‍ വൈറലാാകുന്നു. മധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വൈറൽ ക്ലിപ്പിൽ ഒരാൾ പിസ്സ പാക്കറ്റ് തുറക്കുന്നതും പുഴുക്കളെ കാണുന്നതുമാണ്. വിൽപ്പനക്കാരനെതിരേ നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ്.

വീട്ടുകാരെ അമ്പരപ്പിച്ചുകൊണ്ടാണ് ലഘുഭക്ഷണത്തിൽ പുഴുക്കൾ നിറഞ്ഞിരുന്നത്. ഇതറിയാതെ പിസയുടെ ഒരു ഭാഗം അവര്‍ കടിക്കുകയും ചെയ്തിരുന്നു.

നെറ്റിസൺമാരുടെ പ്രതികരണം ഇങ്ങനെയാണ്

നെറ്റിസൻമാർ പലരും വിൽപ്പനക്കാരനെതിരെ നടപടി ആവശ്യപ്പെടുന്നു. “ഇത് വെറുപ്പുളവാക്കുന്നതിലും അപ്പുറമാണ്. ഓൺലൈൻ ഡെലിവറികളിലെ ഭക്ഷ്യ സുരക്ഷയുടെ മാനദണ്ഡങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു”, ഒരു ഉപയോക്താവ് എഴുതി.

https://twitter.com/gharkekalesh/status/1854816636207088127

“അധികാരികൾ എവിടെയാണ്? ഇതിന് കർശനമായ അന്വേഷണം ആവശ്യമാണ്”, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

മൂന്നാമൻ എഴുതി, ” ഞാൻ ഒരിക്കലും ഒരു ആപ്പിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നില്ല.”