ന്യൂഡല്‍ഹി: സഫ്‌ദര്‍ജങ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്‌ടറെ സൈനിക ഉദ്യോഗസ്‌ഥനായി വേഷമിട്ടയാള്‍ പീഡിപ്പിച്ചെന്നു പോലീസ്.
ഛത്തര്‍പൂരില്‍നിന്നുള്ള ഡെലിവറി ബോയി ആരവാണ് അറസ്‌റ്റിലായത്. അയാള്‍ വേഷമിട്ടാണ് ഇന്‍സ്‌റ്റഗ്രാമില്‍ ഡോക്‌ടറുമായി ചാറ്റിങ് ആരംഭിച്ചത്. ഏതാനും നാള്‍ നീണ്ട സംഭാഷണങ്ങള്‍ക്കു ശേഷം ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും വാട്ട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങുകയും ചെയ്‌തുവെന്ന് പോലീസ് പറഞ്ഞു.
ജമ്മു കശ്‌മീരില്‍ നിയമിച്ച സൈനികനായിട്ടാണ് ഇയാള്‍ ഡോക്‌ടറെ പറഞ്ഞ് വിശ്വസിപ്പിച്ചത്. കൂടാതെ സൈനികനായി വേഷമിട്ട ചിത്രങ്ങള്‍ ഡോക്‌ടര്‍ക്കു അയച്ചുകൊടുക്കുകയും ചെയ്‌തു.
ഈ മാസം ആദ്യം ഡല്‍ഹിയിലേക്ക് പോയി നഗരത്തിലെ മസ്‌ജിദ് മോത്ത് പ്രദേശത്തുള്ള ഡോക്‌ടറുടെ വീട് സന്ദര്‍ശിച്ചതായി ആരവ് അവകാശപ്പെട്ടു. ആ കൂടികാഴ്‌ചയില്‍ ഡോക്‌ടര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാല്‍സംഗം ചെയ്‌തുവെന്നാണ് കേസ്. ഡോക്‌ടര്‍ കഴിഞ്ഞ 16-ന് സഫ്‌ദര്‍ജങ് എന്‍കേ്ലവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലില്‍, ഡോക്‌ടറെ കബളിപ്പിക്കാന്‍ ആര്‍മി യൂണിഫോം വാങ്ങിയതായി ആരവ് സമ്മതിച്ചു.




