Movie News

മമ്മൂട്ടി- മോഹൻലാൽ കോമ്പിനേഷൻ, മഹേഷ് നാരായണൻ ചിത്രം, ലൊക്കേഷൻ ശ്രീലങ്ക ?

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ പുതിയ സിനിമ വരുന്നതായി റിപ്പോർട്ട്. നിര്‍മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസ് ചേർന്ന്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരിക്കും 11വര്‍ഷങ്ങള്‍ക്കുശേഷം സംഭവിക്കാന്‍ പോകുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് 2013-ല്‍ കടല്‍കടന്നൊരു മാത്തുക്കുട്ടിയിലാണ്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15-ന് അതിർത്തി സിനിമയുടെ പ്രവർത്തകൻ പ്രധാനമന്ത്രി ബിനീഷ് ഗുണ വർധനയുമായി മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, സംവിധായകൻ മഹേഷ് നാരായണന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.

വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിന് രാജ്യത്തേക്ക് കൂടുതൽ ആ സിനിമ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ സര്‍ക്കാരിന്റെ ശ്രമം. വിനോദസഞ്ചാര പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തു കാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തെരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണം വർധന നന്ദി അറിയിച്ചു

പല രാജ്യാന്തര സിനിമകളുടെയും പ്രധാന ലൊക്കേഷൻ എന്ന നിലയിൽ ലോക സിനിമയിലും ശ്രീലങ്ക സുപ്രധാന സ്ഥാനമാണുള്ളത്. വൈശാഖ് സംവിധാനം ചെയ്ത ടർബോ യിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. മോഹൻലാൽ സംവിധാനം ചെയ്ത നായകനായെത്തുന്ന ബറോസ് ഒക്ടോബറിൽ തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *