Crime

നാലു യുവാക്കള്‍, 45 മിനിട്ട്; യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു, കൊടും ക്രൂരത

ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി ഹോം ഗാർഡായി ജോലി ചെയ്യുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലു പേരെ പൊലീസ് പിടികൂടി. കർണാടകയിലെ കുസ്‌താഗിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം . ഇന്നലെ വൈകിട്ട് 5 മണിക്കും 5.45നും ഇടയില്‍ ഇവർ പലവട്ടം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീ, ഭർത്താവിനോട് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ ശേഷം താൻ കടം നൽകിയ പണം പരിചയക്കാരിൽ നിന്ന് വാങ്ങാൻ ഹൊസപേട്ടയിൽ നിന്ന് കുസ്താഗിയിലേക്ക് പോയതായി പോലീസ് പറഞ്ഞു.

ഗുരുതരാവസ്ഥയിലായ 39കാരിയെ കൊപ്പൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തേ കടംവാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് പരിചയക്കാരനായ ലക്ഷ്‌മണാണ് യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി കൂട്ടുകാര്‍ക്ക് കാഴ്ച്ച വച്ചത്. ലക്ഷ്‌മണിന്റെ താമസസ്ഥലത്തെത്തിയപ്പോൾ അയാളുടെ മൂന്ന് കൂട്ടുകാരും അവിടെയുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും യുവതിക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.

ലക്ഷ്മണും മൂന്ന് സുഹൃത്തുക്കളും ആദ്യം തന്നോട് മര്യാദയോടെയാണ് പെരുമാറിയതെന്ന് യുവതി പറയുന്നു. ‘പിന്നീട് ഇവര്‍ ജ്യൂസില്‍ മദ്യം കലര്‍ത്തി എനിക്ക് നൽകി, അത് കുടിച്ചതോടെ ഞാന്‍ നില്‍ക്കാനാവാത്ത അവസ്ഥയിലായി. അപ്പോഴേക്കും മദ്ദുരു പരിധിയിലുള്ള ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലേക്ക് അവരെന്നെ ബൈക്കില്‍ പിടിച്ചുകയറ്റി കൊണ്ടുപോയി, ആ സമയത്ത് എതിര്‍ക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു . വൈകുന്നേരം 5 നും 5.45 നും ഇടയിൽ അവര്‍ പലതവണ എന്നെ മാറിമാറി ബലാത്സംഗം ചെയ്തു’. പരാതിയിൽ യുവതി പറയുന്നു.

ഭർത്താവിനോട് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സ്‌ത്രീ വീട് വിട്ടിറങ്ങിയത്. സ്‌ത്രീയും ലക്ഷ്‌മണും തമ്മിൽ ആറ് മാസത്തെ പരിചയമാണുള്ളത്. യാലബുർഗ പോലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊപ്പൽ ഡിഎസ്പി സംഭവസ്ഥലം സന്ദർശിച്ച് സ്ഥലം പരിശോധിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.